NEWS

വാക്സിനേഷനുള്ള കൂടുതൽ കേന്ദ്രങ്ങൾ ഉടൻ സജ്ജമാക്കുമെന്ന് മന്ത്രി കെ കെ ശൈലജ

വാക്സിൻ വിതരണം കേരളത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒന്നാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ. 133 കേന്ദ്രങ്ങളിലാണ് കേരളത്തിൽ വാക്സിനേഷൻ ആരംഭിക്കുന്നത്. സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ആയാണ് വാക്സിനേഷൻ നടക്കുക.
വാക്സിനേഷനുള്ള കൂടുതൽ കേന്ദ്രങ്ങൾ ഉടൻ സജ്ജമാക്കുമെന്നും മന്ത്രി കെ കെ ശൈലജ അറിയിച്ചു.കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവെപ്പിന് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. രാവിലെ 10 30 ന് പ്രധാനമന്ത്രി വീഡിയോ കോൺഫ്രൻസ് വഴി ഉദ്ഘാടനം ചെയ്യും.

രാജ്യത്ത് ആദ്യ ദിനം വാക്സിൻ കുത്തിവെപ്പ് നടത്തുന്നത് മൂന്നു ലക്ഷം പേർക്കാണ് . തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യപ്രവർത്തകരുമായി പ്രധാനമന്ത്രി ഇന്ന് വീഡിയോ കോൺഫറൻസിലൂടെ സംവദിക്കുന്നുണ്ട്.

Back to top button
error: