LIFETRENDING

‘ഓപ്പറേഷന്‍ ജാവ’ ഫെബ്രുവരി 12ന്‌

വാഗതനായ തരുണ്‍ മൂര്‍ത്തി എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓപ്പറേഷന്‍ ജാവ റിലീസിനൊരുങ്ങുന്നു.

ബാലു വര്‍ഗീസ്, ലുക്മാന്‍ ലുക്കു, വിനായകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഫെബ്രുവരി 12ാം തീയതി പ്രേക്ഷകരിലേക്കെത്തുന്നു. ഇത് സംബന്ധിച്ച പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.

ഒരു കുപ്രസിദ്ധ പയ്യന്‍ ഒരുക്കിയ വി സിനിമാസാണ് ഈ ചിത്രം ഒരുക്കുന്നത്. ഫൈസ്സി സിദ്ധിക്കാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

ക്വീന്‍, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന ജെയ്ക് സ് ബിജോയ് ആണ് ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കുന്നത്. സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം കഴിഞ്ഞ മാര്‍ച്ചോടെ ചിത്രം റീലീസിന് ഒരുങ്ങിയിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ റിലീസ് നീളുകയായിരുന്നു. കേരള പൊലീസിലെ അണ്‍സങ് ഹീറോകളെ കുറിച്ചുള്ള കഥയാണ് സിനിമ പറയുന്നത്.

നിഷാദ് യൂസഫ് ആണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറും ചേര്‍ന്നാണ് സൌണ്ട് ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.

Back to top button
error: