Lead NewsNEWS

പ്രളയ സെസ് ഈ വര്‍ഷത്തോടെ അവസാനിക്കും, കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് 19 വാട്ടര്‍ ജെട്ടികള്‍, ശബരിമല വിമാനത്താവളം, ഇടുക്കി- വയനാട് എയര്‍സ്ട്രിപ്പുകള്‍ക്കുമായി ഒമ്പത് കോടി

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ പ്രളയ സെസ് ഈ വര്‍ഷത്തോടെ അവസാനിക്കും. ഉത്പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഒരുശതമാനം പ്രളയ സെസ്സിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കും. ഇത് ഇനി തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.

കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് 19 വാട്ടര്‍ ജെട്ടികള്‍ ഈ മാസം തന്നെ ഉദ്ഘാനം ചെയ്യും. ജര്‍മ്മന്‍ സഹായത്തോടെയാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നത്.രണ്ടാംഘട്ടമായാണ് പദ്ധതി അടുത്തവര്‍ഷം തുറന്നുകൊടുക്കാന്‍ ഒരുങ്ങുന്നത്.

കൊച്ചി പേട്ടയില്‍ നിന്നും തൃപ്പൂണിത്തുറ വരെയുള്ള ലൈന്‍ 2021-22 പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് വിട്ടു കൊടുക്കും. കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും കാക്കനാട് ഐടി സിറ്റിവരെ മെട്രോറെയില്‍ വികസനത്തിനും പ്രത്യേകം വകയിരുത്തിയിട്ടുണ്ട്. 1957 കോടി ചെലവാക്കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

ശബരിമല വിമാനത്താവളം, ഇടുക്കി- വയനാട് എയര്‍സ്ട്രിപ്പുകള്‍ക്കുമായി ഒമ്പത് കോടി വിലയിരുത്തി. സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിയുടെ പരിസ്ഥിതി അനുമതി നേടി ഭൂമിയെടുക്കലിലേക്ക് കടക്കും. ശബരിപാത നിര്‍മാണ പദ്ധതിയുടെ ചെലവിന്റെ പകുതി കിഫ്ബി വഹിക്കും.

Back to top button
error: