മലയാളി വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെക്കുന്ന സംഭവം: നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തിന് പുറത്ത് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പോയ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പിടിച്ചു വെക്കുന്ന സംഭവത്തില്‍ പ്രശ്‌നപരിഹാരത്തിനായി ഉടനടി നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചു വെക്കുന്ന സംഭവത്തെ മുന്‍നിര്‍ത്തിയാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്.

നിയമസഭയില്‍ എന്‍.എ നെല്ലിക്കുന്നിന്റെ സബ്മിഷനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ആരോഗ്യപരമായ പ്രശ്‌നങ്ങളാലോ അപ്രതീക്ഷിത പ്രതിസന്ധിയിലെ പഠനം നിര്‍ത്തേണ്ടി വന്ന വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെക്കാന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും അധികാരമില്ലെന്നും നെല്ലിക്കുന്നന്‍ സഭയില്‍ പറഞ്ഞു. പരാതിയെത്തുടര്‍ന്ന് സംഭവത്തില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു

Exit mobile version