NEWSTRENDING

കര്‍ഷകസമരം: ഒന്‍പതാം ചര്‍ച്ച ഇന്ന്, സുപ്രിം കോടതി നിയോഗിച്ച സമിതിയിലെ അംഗം പിന്മാറി

കേന്ദ്രം നടപ്പാക്കാനൊരുങ്ങുന്ന വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരപോരാട്ടം എങ്ങുമെത്താത്ത നിലയില്‍ തുടരുന്ന വേളയില്‍ കേന്ദ്രവുമായി ഇന്ന് ഒന്‍പതാം വട്ട ചര്‍ച്ചയ്ക്ക് കര്‍ഷകര്‍ ഒരുങ്ങുന്നു. അതേ സമയം പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുമായി ചര്‍ച്ചയ്ക്കായി സുപ്രിം കോടതി നിയോഗിച്ച സമിതിയില്‍ നിന്നും ഒരംഗം പിന്മാറിയതും കോടതിക്ക് തിരിച്ചടിയായി. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് സുപീന്ദന്‍ സിങ്ങാണ് അഞ്ചംഗ സമിതിയില്‍ നിന്നും ഒഴിവായത്. തനിക്കൊപ്പം സമിതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് നാല് പേരും വിവാദ നിയമങ്ങളെ പിന്‍വലിക്കുന്നവരാണെന്ന കാരണത്താലാണ് സുപീന്ദര്‍ പിന്മാറിയെതെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ കേന്ദ്രം തയ്യാറാവുന്നത്. കഴിഞ്ഞ 8 തവണ ചര്‍ച്ച നടത്തിയപ്പോഴും പ്രശ്‌നപരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടില്‍ ഉറച്ച് തന്നെയാണ് കര്‍ഷകര്‍. രാജ്ഭവനില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് കര്‍ഷകരുമായി ചര്‍ച്ച നടക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ മാറ്റമില്ലെങ്കില്‍ പഞ്ചവത്സര സമരവുമായി മുന്നോട്ട് പോവാന്‍ തങ്ങള്‍ക്ക് മടിയില്ലെന്ന് മുന്നറിയിപ്പുമായി കര്‍ഷകര്‍. ഈ സര്‍ക്കാരിന്റെ കാലാവധി തീരും വരെ സമരം ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലാവധി തീരുന്ന 2024 വരെ സമരം ചെയ്യാന്‍ തങ്ങള്‍ക്ക് മടിയില്ലെന്നും ജനുവരി 26 ന് സമാന്തര റിപ്പബ്ലിക്ക് നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു

Back to top button
error: