Lead NewsNEWS

മുഖ്യമന്ത്രി ഇത് വലിയ തള്ള് ആയി, ഇത്രയും തള്ളേണ്ടിയിരുന്നില്ല, പിണറായിയെ ട്രോളി ചെന്നിത്തല

സ്വർണക്കടത്ത് കേസിൽ കേരള നിയമസഭയിൽ പിണറായിയും പിടി തോമസും ഏറ്റുമുട്ടിയത് പിന്നാലെയാണ് പിണറായി വിജയനെ ട്രോളി കൊണ്ട് രമേശ് ചെന്നിത്തല രംഗത്തെത്തുന്നത്. താനൊരു വലിയ സംഭവമാണെന്ന് സ്വയം വിളിച്ചു പറയേണ്ടിയിരുന്നില്ല എന്ന് മുഖ്യമന്ത്രിയെ പ്രതിപക്ഷനേതാവ് പരിഹസിച്ചു.

താൻ ഒരു പ്രത്യേക ജനുസ്സാണ് എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ ആണ് പ്രതിപക്ഷനേതാവ് പരിഹസിച്ചത്. ഇതു വലിയ തള്ള് ആയി. ഇത്രയും തള്ള് വേണ്ടിയിരുന്നില്ല. കുറച്ചൊക്കെ മയത്തിൽ തള്ളണം എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോൺഗ്രസിലെ ഗ്രൂപ്പുകളെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്കും രമേശ് ചെന്നിത്തല മറുപടി നൽകി. പിണറായി ഗ്രൂപ്പുകളിയുടെ ആശാൻ ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിഎസിനെ ഒതുക്കിയ ശേഷമാണ് ആ സ്ഥാനത്തേക്ക് എത്തിയതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Back to top button
error: