Lead NewsNEWS

ആളറിയാതെ ഡി സി പി യെ തടഞ്ഞു, പോലീസ് ഉദ്യോഗസ്ഥയ്ക്ക് ശിക്ഷ, ന്യായീകരിച്ച് ഡി സി പി

മഫ്തിയിലെത്തിയ ഡി സി പി ഐശ്വര്യ ഡോങ്റേയെ പോലീസ് സ്റ്റേഷനിലേക്ക് കടത്തിവിടാതെ തടഞ്ഞ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ശിക്ഷാനടപടി. കഴിഞ്ഞദിവസം എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിലാണ് സംഭവം. ഒരു യുവതി സ്റ്റേഷനിലേക്ക് കയറിപ്പോകാൻ ശ്രമിച്ചപ്പോൾ പാറാവിലുണ്ടായിരുന്ന വനിതാ പോലീസ് തടഞ്ഞു. പുതുതായി ചുമതലയേറ്റ ഡി സി പിയെ വനിതാ പോലീസ് തിരിച്ചറിഞ്ഞില്ല. കോവിഡ് കാലം ആയതിനാൽ സന്ദർശകരുടെ വിവരശേഖരണം നടത്തുന്നതും ഡി സി പിയെ തടയാൻ കാരണമായി.

സംഭവത്തിൽ പ്രകോപിതയായ ഡി സി പി വനിതാ പോലീസ് ഉദ്യോഗസ്ഥയോട് വിശദീകരണം ചോദിച്ചു. പിന്നാലെ അച്ചടക്ക നടപടി എടുത്തു. രണ്ടുദിവസത്തേക്ക് ട്രാഫിക്കിലേക്ക് ശിക്ഷ നടപടിയായി അയക്കുകയായിരുന്നു.

സംഭവം വിവാദമാവുകയും പോലീസുകാർക്കിടയിൽ വലിയ ചർച്ചയാവുകയും ചെയ്തു. ഇതേതുടർന്ന് വിശദീകരണവുമായി ഡി സി പി രംഗത്തെത്തി. പാറാവ് ജോലി ഏറെ ജാഗ്രത വേണ്ട ജോലി ആണെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ശ്രദ്ധാലുവായിരുന്നില്ല എന്നും ഡി സി പി വിശദീകരിച്ചു. ഔദ്യോഗിക വാഹനത്തിൽ വന്നിറങ്ങിയ മേലുദ്യോഗസ്ഥയെ ശ്രദ്ധിക്കാതെ ജാഗ്രതക്കുറവ് കാട്ടിയെന്നും ഡി സി പി പറഞ്ഞു.

Back to top button
error: