Lead NewsNEWS

ജെല്ലിക്കെട്ടിനിടെ അപകടം; 4 പേര്‍ക്ക് പരിക്ക്‌

മധുര: ജെല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് ഗുരുതരമായി പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധുരയിലെ ആവണിപുരത്താണ് സംഭവം.

അതേസമയം, മുന്നൂറോളം കാളകളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്ന ജെല്ലിക്കെട്ട് കാണാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ആവണിപുരത്തെത്തും. ജെല്ലിക്കെട്ടിനെ എതിര്‍ത്തവരാണ് ഇപ്പോള്‍ സന്ദര്‍ശനത്തിനെത്തുന്നതെന്ന് രാഹുലിന്റെ സന്ദര്‍ശനത്തില്‍ ബിജെപി പറഞ്ഞു.

കോണ്‍ഗ്രസ് നാടകം കളിക്കുകയാണെന്നും ബിജെപി നേതൃത്വം അരോപിച്ചു. തമിഴ്നാട് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്തു. ജെല്ലിക്കെട്ട് കാണാന്‍ വരുന്നതിലൂടെ കര്‍ഷക സമരത്തിന് രാഹുല്‍ ഗാന്ധി ധാര്‍മിക പിന്തുണ നല്‍കുകയാണെന്ന് തമിഴ്നാട് കോണ്‍ഗ്രസ് നേതാവ് കെ എസ് അഴഗിരി പറഞ്ഞു. കാളകര്‍ഷകരുടെ അടയാളവും അവരുടെ ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: