NEWS

കീഴ്മാട് ഗ്രാമ പഞ്ചായത്തിൽ മുരുകേശൻ – ബിന്ദു ദമ്പതികൾക്ക്‌ കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽ ദാനം ഇന്ന്

കേരള സർക്കാരിന്റെ ലൈഫ് പദ്ധതി പ്രകാരം കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനം ഇന്ന് വൈകുന്നേരം 4 മണിക്ക് കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ നിർവഹിക്കും.

കീഴ്മാട് ഗ്രാമ പഞ്ചായത്ത് ശ്രീനാരായണ ഗിരി ദേശത്ത് മൂന്തപ്പള്ളി വീട്ടിൽ മുരുകേശൻ – ബിന്ദു ദമ്പതികൾക്കാണ് കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം വീട് നിർമ്മിച്ച് നൽകുന്നത്.

കഴിഞ്ഞ പ്രളയകാലത്ത് തകർന്നു പോയ വീട് ഇരുന്ന ഭാഗത്താണ് സർക്കാർ പ്ലാൻ അനുസരിച്ച് രണ്ട് മുറികളും, ഹാളും അടുക്കളയുമുൾപ്പെടെയുള്ള വീട് നിർമ്മിച്ചത്. നിർമ്മാണ ഘട്ടത്തിൽ ആവശ്യമായ അധിക ജോലികളും സംഘം ഏറ്റെടുത്തു. നിർമാണം പൂർത്തിയായ വീട്ടിൽ ഇരുമുറികളിലും ഓരോ ഡബിൾ കട്ടിലും ബെഡും,
4 കസേരകൾ ഉൾപ്പെടെയുള്ള ഡയിനിംഗ് ടേബിൾ, ഗ്യാസ് സ്റ്റൗവ്, നാല് ആം ചെയറുകൾ, വീട്ടിൽ ആവശ്യമുള്ള മുഴുവൻ പാത്രങ്ങളും ഉൾപ്പെടെയാണ്‌ കൈമാറുന്നത്. കൂടാതെ വിദ്യാർത്ഥികളായ കുട്ടികളുടെ പഠന-വിനോദ ആവശ്യത്തിനായി ഒരു LED TV യും കൈമാറുന്നു.

കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കുന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് മനോജ് എബ്രഹാംIPS അദ്ധ്യക്ഷനായിരിക്കും.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന G.ജയ്ദേവ് IPS മുഖ്യ പ്രഭാഷണം നടത്തും.

കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം വൈസ് പ്രസിഡന്റ് C.R. ബിജു സ്വാഗതവും, സംഘം സെക്രട്ടറിയും
സഹകരണ അസി. രജിസ്‌ട്രാറുമായ K.C.വിജയകുമാർ നന്ദിയും രേഖപ്പെടുത്തും.

Back to top button
error: