LIFETRENDINGVIDEO

മുഹമ്മദ് അസറുദ്ധീൻ എന്ന കാസർഗോഡൻ കൊടുങ്കാറ്റ് -കായിക നിരീക്ഷകൻ ദേവദാസ് തളാപ്പിന്റെ വിശകലനം -video

കാസറഗോഡ് സ്വദേശി മുഹമ്മദ് അസറുദ്ധീന്റെ അതിവേഗ മിന്നൽ സെഞ്ചുറി അക്ഷരാർത്ഥത്തിൽ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് അതികായൻമാരായ മുംബൈയെ തകർത്ത് തരിപ്പണമാക്കി.കേരള ക്രിക്കറ്റ് ടീം മുഷ്താഖ് അലി ടി – 20 ടുർണമെൻ്റ് മൽസരത്തിൽ നേടിയ വിജയം കേരള ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിൽ ഏക്കാലവും ഓർമ്മിക്കപ്പെടും.

അസറുദ്ദീൻ്റെ 54 പന്തിൽ 137 റൺസ് എന്ന ഇന്നിങ്‌സ് കേരള ബാറ്റ്സ്മാൻ്റെ ഏറ്റവും മികച്ച സെഞ്ച്വറിയായി രേഖപ്പെടുത്തും. ഇന്ത്യൻ ടീമിൽ ടി 20 താരമായി തിളങ്ങാൻ തനിക്ക് കഴിയുമെന്ന് വീക്കറ്റ് കീപ്പർ -ഓപ്പണിങ്ങ് ബാറ്റ്സ്മാനായ അസറുദ്ധീൻ മുംബൈക്കെതിരെ അത്ഭുത പ്രകടനത്തോടെ തെളിയിച്ചിരിക്കുകയാണ്.

Back to top button
error: