Lead NewsTRENDING

24 മണിക്കൂറിനിടെ 16,946 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകള്‍ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,946 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,05,12,093 ആയി. നിലവില്‍ 2,13,603 പേര്‍ക്കാണ് രോഗമുളളത്.

24 മണിക്കൂറിനിടെ 198 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,51,727 ആയി. 17,652 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവര്‍ 1,01,46,763 ആയി.

രാജ്യത്ത് കോവിഡ് വാക്‌സിനുകള്‍ വിതരണത്തിനായി സംഭരണകേന്ദ്രങ്ങളിലെത്തി. ജനുവരി 16 മുതലാണ് രാജ്യത്ത് വാക്സിനേഷന്‍ പ്രക്രിയ ആരംഭിക്കുന്നത്.

Back to top button
error: