Lead NewsNEWS

അവിഹിത ബന്ധം: മഹാരാഷ്ട്ര മന്ത്രിക്കെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

മഹാരാഷ്ട്ര സാമൂഹികനീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ടേക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി . തനിക്ക് മറ്റൊരു ബന്ധമുണ്ടെന്നും അതിൽ രണ്ടു കുട്ടികൾ ഉണ്ടെന്നും മന്ത്രി സമ്മതിച്ചതിന് പിന്നാലെയാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

2006 മുതൽ മന്ത്രി തന്നെ നിരന്തരം ബലാൽസംഗം ചെയ്തിരുന്നുവെന്ന് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഗായിക ആരോപിച്ചിരുന്നു. എന്നാൽ മന്ത്രി ഈ വാർത്ത നിഷേധിക്കുകയും തന്നെ ഭീഷണിപ്പെടുത്താനും പണം തട്ടാനുമുള്ള ശ്രമമാണെന്നും ആരോപിച്ചിരുന്നു.

ആരോപണമുന്നയിച്ച പെൺകുട്ടിയുടെ സഹോദരിയുമായി തനിക്ക് ബന്ധമുണ്ടെന്നും അതിൽ രണ്ടു കുട്ടികൾ ഉണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. 2003 മുതൽ തനിക്ക് ബന്ധമുള്ള സ്ത്രീയുടെ ഇളയ സഹോദരിയാണ് ഇപ്പോൾ ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്ന് മന്ത്രി പറയുന്നു.

” ആ കുട്ടികളുടെ പിതാവിന്റെ സ്ഥാനത്ത് എന്റെ പേരാണ് നൽകിയിരിക്കുന്നത്. കുട്ടികളുടെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുത്തിട്ടുണ്ട്. അവർ എന്റെ കൂടെയാണ് താമസിക്കുന്നത്. കുട്ടികളെ എന്റെ കുടുംബത്തിന്റെ ഭാഗമായാണ് ഭാര്യയും കാണുന്നത്. കുട്ടികളുടെ അമ്മയ്ക്ക് താൻ മുംബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങി കൊടുത്തിട്ടുണ്ട്. സഹോദരനെ ബിസിനസ്സിലും സഹായിച്ചിട്ടുണ്ട്. “മന്ത്രി വ്യക്തമാക്കി.

അവിഹിതം മന്ത്രി തുറന്നു പറഞ്ഞത് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. ബിജെപി നേതാവ് കിരിത് സൊമാലിയ മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടില്ല എന്നാണ് പരാതി.

Back to top button
error: