Lead NewsNEWS

ട്രംപിന്റെ ഇംപീച്ച്മെന്റിന് അനുകൂലമായി 10 റിപ്പബ്ലിക്കൻ അംഗങ്ങൾ വോട്ട് ചെയ്തു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ ജനപ്രതിനിധിസഭ തീരുമാനിച്ചു. 197നെതിരെ 232 വോട്ടുകൾക്കാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്.

10 റിപ്പബ്ലിക്കൻ അംഗങ്ങളാണ് ട്രംപിനെതിരെ വോട്ട് ചെയ്തത്. ഇംപീച്ച്മെന്റിന്റെ അടുത്തഘട്ടം സെനറ്റിൽ ആണ്. സെനറ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ ട്രംപിനെതിരെ കുറ്റം ചുമത്താം.

സെനറ്റിന്റെ ആകെ അംഗസംഖ്യ 100 ആണ്. ഇതിൽ 50 പേർ ഡെമോക്രാറ്റുകൾ ആണ്. 17 റിപ്പബ്ലിക്കൻ അംഗങ്ങൾ കൂടി പിന്തുണച്ചാൽ മാത്രമേ കുറ്റം ചുമത്താൻ ആകൂ.

കഴിഞ്ഞയാഴ്ചയാണ് അമേരിക്കൻ പാർലമെന്റ് മന്ദിരമായ ക്യാപിറ്റോളിന് നേരെ ട്രംപ് അനുകൂലികൾ ആക്രമണം നടത്തിയത്. ഈ സാഹചര്യത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിച്ചത്. അമേരിക്കൻ ചരിത്രത്തിൽ രണ്ട് ഇംപീച്ച്മെന്റ് നേരിടുന്ന ആദ്യ പ്രസിഡണ്ടാണ് ഡൊണാൾഡ് ട്രംപ്.

Back to top button
error: