മന്ത്രി ജി സുധാകരന് പാർട്ടിയുടെ തിരുത്ത്, പുറത്താക്കിയ പേഴ്സണൽ സ്റ്റാഫ്‌ അംഗത്തെ തിരിച്ചെടുക്കാൻ നിർദ്ദേശം

https://youtu.be/po7vzgL6Ssk

മന്ത്രി ജി സുധാകരന്റെ പേഴ്സണൽ സ്റ്റാഫ്‌ അംഗത്തെ തിരിച്ചെടുക്കാൻ സിപിഐഎം നിർദേശം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ഗോവിന്ദൻ മാസ്റ്റർ ആണ് ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പൊടുന്നനെ ആണ് അമ്പലപ്പുഴയിലെ പ്രമുഖ യുവജന നേതാവായ ജി വേണുഗോപാലിനെ മന്ത്രി ജി സുധാകരൻ പേഴ്സണൽ സ്റ്റാഫിൽ നിന്ന് മാറ്റുന്നത്.വേണുഗോപാൽ അടുത്തിടെ വിവാഹിതൻ ആയിരുന്നു. വേണുഗോപാൽ വിവാഹം കഴിച്ചത് അന്യ ജാതിയിൽ നിന്നാണ് എന്ന് പറഞ്ഞാണ് നടപടിയുണ്ടായത് എന്നാണ് റിപ്പോർട്ട്.

പേഴ്സണൽ സ്റ്റാഫിൽ നിന്ന് വേണുഗോപാലിനെ പുറത്താക്കിയത് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ഉണ്ടായി. വേണുഗോപാലിന്റെ വിവാഹമാണ് പുറത്താക്കലിന് കാരണം എന്ന തരത്തിൽ ആയിരുന്നു വാർത്തകൾ.വേണുഗോപാലിന്റെ എന്ന രീതിയിൽ ശബ്ദ രേഖയും പുറത്ത് വന്നിരുന്നു.ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ വേണുഗോപാൽ തയ്യാറായില്ലെങ്കിലും ആലപ്പുഴ പാർട്ടിയിൽ ഇത് വലിയ ചർച്ച ആയി.

എന്തായാലും പാർട്ടിയിൽ പൊതുവെയും ആലപ്പുഴ പാർട്ടിയിൽ പ്രത്യേകിച്ചും ചോദ്യം ചെയ്യപ്പെടാത്ത നേതാവായ ജി സുധാകരന് ആണ് പാർട്ടിയിൽ നിന്ന് തീരുത്ത് ഉണ്ടായിരിക്കുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version