Lead NewsNEWS

ഏകോപിച്ചാൽ മതി മത്സരിക്കേണ്ട,കെ സുരേന്ദ്രനോട് ബിജെപി കേന്ദ്ര നേതൃത്വം

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സൂചന. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഏകോപനം സംസ്ഥാന പ്രസിഡന്റ് നിർവഹിക്കണമെന്നാണ് ദേശീയ നേതൃത്വം ആവശ്യപ്പെടുന്നത്. ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിൽ ഏതെങ്കിലുമൊന്നിൽ കെ സുരേന്ദ്രൻ മത്സരിക്കും എന്ന് സൂചനയുണ്ടായിരുന്നു.

അതേസമയം ബിജെപിയുടെ മറ്റു മുതിർന്ന നേതാക്കൾ മത്സരരംഗത്ത് ഉണ്ടാകുമെന്നാണ് വിവരം. കേന്ദ്രമന്ത്രി വി മുരളീധരൻ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാകും എന്നാണ് സൂചന.

2011 ലും 2016 ലും കെ സുരേന്ദ്രൻ മഞ്ചേശ്വരം മണ്ഡലത്തിൽ മത്സരിച്ചിരുന്നു. കഴിഞ്ഞതവണ 89 വോട്ടിനാണ് കെ സുരേന്ദ്രൻ പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പ് കേസ് ആയെങ്കിലും എംഎൽഎ ആയിരുന്ന പി ബി അബ്ദുൽ റസാഖിന്റെ മരണത്തെത്തുടർന്ന് കേസിൽനിന്ന് കെ സുരേന്ദ്രൻ പിന്മാറി. പിന്നീട് വന്ന ഉപതിരഞ്ഞെടുപ്പിൽ രവീശ തന്ത്രി കുണ്ടാർ ആണ് മത്സരിച്ചത്.

കെ സുരേന്ദ്രൻ ലോക്സഭയിലേക്കും മത്സരിച്ചിരുന്നു. 2009 ലും 2014ലും കാസർകോട് മണ്ഡലത്തിൽ നിന്നാണ് മത്സരിച്ചത്. 2019ൽ പത്തനംതിട്ടയിൽ നിന്ന് മത്സരിച്ചെങ്കിലും മൂന്നാംസ്ഥാനത്തേക്ക് പോയി.

Back to top button
error: