Lead NewsNEWS

കോ​വി​ഡ് വ്യാ​പ​നം; മ​ലേ​ഷ്യ​യി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മലേഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മലേഷ്യന്‍ രാജാവ് അല്‍-സുല്‍ത്താന്‍ അബ്ലുള്ളയാണ് രാജ്യത്തുടനീളം ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി മുഹയ്ദ്ദീന്‍ യാസിനാണ് രാജാവിനോട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്. കോവിഡ് കേസുകള്‍ നിയന്ത്രണത്തിലായില്ലെങ്കില്‍ അടിയന്തരാവസ്ഥ നീട്ടാനും സാധ്യതയുണ്ടെന്നാണ് വിവരം.

അതേസമയം, പ്രഖ്യാപനത്തോടെ മലേഷ്യയിലെ പാര്‍ലമെന്റിനെയും രാഷ്ട്രീയ പ്രവര്‍ത്തനത്തെയും താല്‍ക്കാലികമായി നിരോധിച്ചു.

Back to top button
error: