Lead NewsNEWS

കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി, നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചു

കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി. മൂന്ന് നിയമങ്ങളും നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. വിദഗ്ധ സമിതി രൂപീകരിക്കാൻ ഉത്തരവ്. നാല്
അംഗങ്ങൾ ആണ് സമിതിയിൽ ഉള്ളത്. സമിതിയോട് സഹകരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവിട്ടത്. സ്വതന്ത്ര കമ്മിറ്റി രൂപവത്കരിക്കുന്നതിൽ നിന്ന് തങ്ങളെ തടയാൻ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് സമിതിക്ക് മുമ്പാകെ വരാം. ആരെയും ശിക്ഷിക്കാൻ ഉള്ളതല്ല സമിതി എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സമിതിയുടെ റിപ്പോർട്ട് കോടതിയാണ് പരിഗണിക്കുക.

സ്റ്റേ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എന്ന് സുപ്രീംകോടതി വ്യക്തമാക്കി . അതേസമയം പ്രക്ഷോഭം തുടരുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. സമിതി രൂപീകരണത്തെ കർഷകർ സ്വാഗതം ചെയ്തില്ല.

Back to top button
error: