ഒരു ചക്കയുണ്ടാക്കിയ പുകില്‍; ശ്രദ്ധ നേടി ഹ്രസ്വചിത്രം ‘അരക്ക്’‌

രു ഗ്രാമത്തെ സംബന്ധിച്ചിടത്തോളം അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യവിഭവമാണ് ചക്ക. ചക്കയ്ക്ക് വേണ്ടി ഒരുഗ്രാമത്തില്‍ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടായാലോ അത്തരത്തില്‍ ഒരു ചക്കയുടെ പേരില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങളും അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന സംഭവങ്ങളും കോര്‍ത്തിണക്കി ചിറക്കടവ് കുന്നപ്പള്ളില്‍ എസ് സാലെസ് സംവിധാനം ചെയ്ത പുതിയ ഹ്രസ്വ ചിത്രമാണ് അരക്ക്. പുറത്തിറങ്ങി ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ചിത്രം.

ആക്ഷേപ ഹാസ്യ രീതിയിലൂടെ മനുഷ്യന്റെ അഹംബോധത്തിന്റെ അതിരുകള്‍ വരെ എത്തി നില്‍ക്കുകയാണ് ‘ അരക്ക്’ എന്ന ഹ്രസ്വ ചിത്രം. വിശപ്പിനു മുമ്പില്‍ തോറ്റു കൊടുക്കുന്ന മനുഷ്യന്റെ അഹം ബോധം ഇവിടെ ചിത്രീകരിക്കപ്പെടുന്നു. കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിറക്കടവ്, കറിക്കാട്ടൂര്‍, കൊന്നക്കുളം സെന്റ് തോമസ് എല്‍ പി സ്‌കൂള്‍ എന്നീ സ്ഥലങ്ങളില്‍ ചിത്രീകരിക്കപ്പെട്ട അരക്ക് സി ജെ സാലസിന്റെ രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ്.പൂര്‍ണ്ണമായും നാട്ടിന്‍ പുറത്ത് ചിത്രീകരിച്ച ഈ ഷോര്‍ട്ട് ഫിലിമിലെ 30ഓളം അഭിനേതാക്കള്‍ വീട്ടുകാരും നാട്ടുകാരും തന്നെയാണ്. ജോപ്പി കുരുവിള, ആന്‍ജലീന്‍ ജോയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version