വി ഫോറിനെ ട്രോളി സാബു അബ്ദുസമദ്

കേരള സര്‍ക്കാരിന്റെ ഭരണകാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടത്തിലൊന്നായിരുന്നു കഴിഞ്ഞ ദിവസം ജനങ്ങള്‍ക്കായി തുറന്ന് കൊടുത്ത വൈറ്റില കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും മുന്‍പേ ജനങ്ങള്‍ക്കായി വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ പാലം തുറന്ന് നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പാലത്തിന്റെ നിര്‍മ്മാണസമയത്ത് തന്നെ പാലത്തെ ട്രോളിയും കളിയാക്കിയും വി ഫോര്‍ പ്രവര്‍ത്തകന്‍ രംഗത്ത് വന്നിരുന്നു. പാലത്തിലൂടെ വലിയ വാഹനങ്ങള്‍ കടന്നു പോവുമ്പോള്‍ മെട്രോയുടെ ഗര്‍ഡറില്‍ തട്ടുമെന്ന വാദവും നേരത്തെ ഇവര് ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഉദ്ഘാടന ദിവസം പാലത്തിലൂടെ കടന്നു പോവുന്ന കണ്ടെയ്‌നര്‍ ലോറിയുടെ ചിത്രം പങ്ക് വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്.

വൈറ്റില മേല്‍പ്പാലത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ഏറ്റവും കൂടുതല്‍ ട്രോളുകള്‍ വാങ്ങിക്കൂട്ടിയതും ഇതേ വി ഫോര്‍ കേരള പ്രവര്‍ത്തകനായിരുന്നു. ഇപ്പോഴിത ചലച്ചിത്ര താരം സാബു അബ്ദുസമദും വി ഫോര്‍ പ്രവര്‍ത്തകരെ ട്രോളി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. വൈറ്റില പാലത്തിന് മുകളിലൂടെ കാറില്‍ സഞ്ചരിക്കുന്ന ദൃശ്യമാണ് താരം പുറത്ത് വിട്ടിരിക്കുന്നത്. മെട്രോ ഗര്‍ഡറിന് അടുത്തെത്തുമ്പോള്‍ കുനിയടാ എന്ന് സഹയാത്രികരോട് തമാശ രൂപേണ താരം പറയുന്നു. തല ഇടിച്ചു ചിതറി മരിച്ചേനെം, തലനാഴിരയ്ക്ക് രക്ഷപെട്ടു. മുന്നറിയിപ്പ് തന്ന വി ഫോറിന് നന്ദി, ഇനിയും ഇത്തരത്തിലുള്ള മുന്നറിയിപ്പുമായി വരണേയെന്ന് സാബുമോന്‍ പറയുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version