LIFENEWSTRENDING

മാസ്റ്റര്‍ സിനിമയുടെ രംഗങ്ങള്‍ ലീക്കായി, ആരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന അഭ്യര്‍ത്ഥനയുമായി സംവിധായകന്‍

റെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം തീയേറ്ററുകള്‍ വീണ്ടു സജീവമാകുന്ന അവസരത്തില്‍ സിനിമാ മേഖലയെ ആകെ മൊത്തത്തില്‍ തകര്‍ക്കാനുള്ള നീക്കുമായി മാസ്റ്റര്‍ സിനിമയുടെ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ പ്രചരിപ്പിക്കുന്നു.

വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ 13-ാം തീയതി ലോകമൊട്ടാകെ റിലീസ് ചെയ്യാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ മോശമായൊരു പ്രവര്‍ത്തി നടന്നിരിക്കുന്നത്. വീഡിയോസ് പ്രചരിപ്പിച്ചവരെ കണ്ടെത്താനും സമൂഹമാധ്യമങ്ങളില്‍ നിന്നും വീഡിയോ നീക്കം ചെയ്യാനുമുള്ള ശ്രമങ്ങള്‍ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ആരംഭിച്ചു കഴിഞ്ഞു.

ഒന്നര വര്‍ഷത്തെ അധ്വാനമാണ് മാസ്റ്റര്‍. പ്രേക്ഷകര്‍ ചിത്രം തീയേറ്ററില്‍ തന്നെ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദയവായി ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യരുത്. ഒരു ദിവസം കൂടി കാത്തിരിക്കണമെന്ന് സംവിധായകന്‍ ട്വിറ്ററില്‍ കുറിച്ചു. പതിനഞ്ച് സെക്കന്റോളം വരുന്ന രംഗങ്ങളാണ് ലീക്കായിരിക്കുന്നത്. പ്രതികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Back to top button
error: