Lead NewsLIFENEWSTRENDING

കേരളത്തില്‍ തീയേറ്ററുകള്‍ തുറക്കുന്നു: ഇനി ദളപതിയുടെ മാസ് എന്‍ട്രിയോ.?

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട കേരളത്തിലെ തീയേറ്ററുകള്‍ തുറക്കുന്നു. മുഖ്യമന്ത്രിയും തീയേറ്റര്‍ ഉടമകളും മറ്റ് സംഘടന നേതാക്കളുമായി തമ്മില്‍ നടത്തിയ നിര്‍ണായക യോഗത്തിലാണ് അനുകൂലമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അതെ സമയം സെക്കന്റ് ഷോ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തീയേറ്റുകള്‍ തുറക്കുന്ന ദിവസം സംഘടനകള്‍ ചേര്‍ന്ന് തീരുമാനിക്കും.


അതേ സമയം വിജയിയെ നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ 13-ാം തീയതി കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുമെന്ന കാര്യത്തില്‍ ആശങ്ക നിറഞ്ഞിരിക്കുകയാണ്. സംഘടനകളുടെ ഭാഗത്ത് നിന്നും അനുകൂലമായ ഒരു നിലപാട് ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ആരാധകരും പ്രേക്ഷകരും. കഴിഞ്ഞ ദിവസം നടന്ന ഫിയോക്കിന്റെ യോഗത്തില്‍ കേരളത്തിലെ തീയേറ്റര്‍ ഒരു തമിഴ് പടത്തിന് വേണ്ടി തുറക്കേണ്ട എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. മാസ്റ്റര്‍ പോലൊരു ചിത്രം പ്രദര്‍ശനത്തിനെത്തിയാല്‍ വലിയ വിഭാഗം പ്രേക്ഷകരെ തീയേറ്ററിലേക്ക് തിരികെയെത്തിക്കാനുകുമെന്ന പ്രതീക്ഷയിലാണ് തീയേറ്റര്‍ ഉമകളും വിതരണക്കാരും.

Back to top button
error: