LIFETRENDING

മിന്നല്‍ മുരളിയുടെ ലൊക്കേഷനില്‍ സന്തോഷം പങ്കുവെച്ച് ടൊവിനോ

ർക്കാർ സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസിഡർ ആയി തിരഞ്ഞെടുത്ത ടൊവിനോ തോമസിനെ ഷൂട്ടിങ് പുനരാരംഭിച്ച “മിന്നൽ മുരളി ” യുടെ ലൊക്കേഷനിൽ വെച്ച് കേക്ക് മുറിച്ചു ആദരിച്ചു.

ചടങ്ങിൽ പ്രൊഡ്യൂസർ പോൾ ജെയിംസ്,സംവിധായകൻ ബേസിൽ ജോസഫ്,കാമറമാൻ സമീർ താഹീർ,ഡിസ്ട്രിബൂഷൻ ഹെഡ് പ്രദീപ് മേനോൻ തുടങ്ങി അണിയറ പ്രവർത്തകർ പങ്കെടുത്തു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ടൊവിനോ തോമസിനെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സന്നദ്ധസേനയുടെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചത്. പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് സമൂഹത്തിന് മാതൃകയായി മാറിയ വ്യക്തിയാണ് ടൊവീനോ തോമസെന്നും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കൂടുതല്‍ ആളുകളിലേക്ക് സന്നദ്ധസേനയുടെ സന്ദേശമെത്തിക്കാന്‍ സഹായകരമാകുമെന്നും നിയമനം പ്രഖ്യാപിച്ച് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാന്‍ ഇത്തരമൊരു സന്നദ്ധസേന വലിയ മുതല്‍ക്കൂട്ടായി മാറുമെന്നും സാമൂഹിക സന്നദ്ധ സേനയിലേക്ക് ഇനിയും ഒരുപാടു യുവാക്കള്‍ കടന്നു വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നടന് മുഖ്യമന്ത്രി ആശംസകള്‍ നേരുകയും ചെയ്തു.

Back to top button
error: