Lead NewsNEWS

എന്‍സിപി ഇടതുമുന്നണിയില്‍ തന്നെയെന്നു എ.കെ ശശീന്ദ്രനും, ടി പി പീതംബരൻ മാസ്റ്ററും

എൽ ഡി എഫിൽ ഉറച്ചുനില്‍ക്കുമെന്നും ടി പി പീതാംബരന്റെയും തന്റെയും നിലപാടില്‍ വൈരുദ്ധ്യമില്ലെന്നും മന്ത്രി എ കെ ശശീന്ദ്രന്‍. എന്‍സിപിയിലെ തര്‍ക്കം മുന്നണിയില്‍ പരിഹരിക്കും. മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്നണി മാറ്റം സംബന്ധിച്ച് പാര്‍ട്ടി ആലോചിച്ചിച്ചിട്ടില്ലെന്നും, അങ്ങനെയൊരു ആലോചനയില്ലെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ്‌ ടിപി പീതാംബരന്‍ മാസ്റ്ററും വ്യക്തമാക്കി. മുന്നണി മാറേണ്ട സാഹചര്യമില്ല.

40 കൊല്ലമായിട്ട്, തങ്ങള്‍ മുന്‍കൈ എടുത്ത് രൂപീകരിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി വിട്ടുപോകേണ്ട സാഹചര്യം ഇല്ലെന്നാണ് വിചാരിക്കുന്നതെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

Back to top button
error: