കേരളം അടക്കം 7 സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി

രാജ്യത്ത് പക്ഷിപ്പനി പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട്. കേരളം അടക്കം 7 സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരികരിച്ചത്. മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാനുള്ള ജാഗ്രത വേണമെന്ന മുന്നറിയിപ്പാണ് കേന്ദ്ര സര്‍കാര്‍ നല്‍കിയിട്ടുള്ളത്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും ഒടുവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. കൂടാതെ

മധ്യപ്രദേശ്, കേരളം, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, യു പി എന്നിവടങ്ങളിലും പക്ഷിപ്പനി കണ്ടെത്തി. ഡല്‍ഹിയിലെ മയൂര്‍ വിഹാറില്‍ അടക്കം കാക്കകള്‍ ചത്ത് വീഴുന്ന സാഹചര്യം ഉണ്ടായി. യുപി കാണ്‍പൂരില്‍ മൃഗശാല അടച്ചു. ഡല്‍ഹി ഗാസിപ്പുരിലെ ചിക്കന്‍ മാര്‍ക്കറും ഇതോടെ അടച്ചു. കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗ വ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച് വരുന്നതായി അധികൃതര്‍ അറിയിച്ചു,

Exit mobile version