Lead NewsNEWS

പഞ്ചായത്ത് വനിതാ അംഗത്തെ തട്ടിക്കൊണ്ടു പോയി

പാലക്കാട് നെന്മാറ പഞ്ചായത്തിലെ വനിതാ അംഗത്തെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി എന്നു പരാതി. കോണ്‍ഗ്രസ് പ്രതിനിധി സുനിത സുകുമാരനെയാണ് ഒരുസംഘം ആളുകള്‍ കാറിൽ തട്ടിക്കൊണ്ട് പോയി വഴിയില്‍ ഉപേക്ഷിച്ചത്.

കേസെടുത്ത നെന്മാറ പൊലീസ്, വിശദമായ മൊഴിയെടുത്തശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നറിയിച്ചു. നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് സുനിത. ടോസിലൂടെയാണ് പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചത്. സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങ ളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ അംഗത്തെ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
പക്ഷെ ആരോപണം സിപിഎം നിഷേധിച്ചു.

Back to top button
error: