Lead NewsNEWS

ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷ സ്ഥാനമൊഴിയാനൊരുങ്ങി വി.എസ്

തിരുവനന്തപുരം: ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷ സ്ഥാനമൊഴിയാനൊരുങ്ങി വി.എസ്. അച്യുതാനന്ദന്‍. സ്ഥാനമൊഴിയുന്നതിന്റെ സൂചനയായി വി.എസ് കവടിയാറിലെ ഔദ്യോഗിക വസതിയൊഴിഞ്ഞ് ബര്‍ട്ടണ്‍ ഹില്ലിലെ വസതിയിലേക്ക് താമസം മാറ്റിയെന്നാണ് വിവരം.

സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് വി.എസ് സ്ഥാനമൊഴിയുന്നത്. 2016 ജൂലൈ മുതലാണ് വി.എസ് ഭരണപരിഷ്‌ക്കരണ കമ്മീഷന്റെ അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. ഈ കാലയളവില്‍ സര്‍ക്കാരിന് ആറ് റിപ്പോര്‍ട്ട് അദ്ദേഹം സമര്‍പ്പിച്ചിരുന്നു. രണ്ട് റിപ്പോര്‍ട്ടുകള്‍ കൂടി നല്‍കാനുണ്ട്.

പുന്നപ്രയിലെ വീട്ടിലേക്ക് വരാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും തിരുവനന്തപുരത്ത് തുടരാനാണ് വി.എസിന്റെ തീരുമാനം. ആരോഗ്യസംബന്ധമായും ചികിത്സ സംബന്ധമായും ഉള്ള സൗകര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം.

Back to top button
error: