Lead NewsNEWS

ഇന്ത്യന്‍ അതിര്‍ത്തി കടന്ന ചൈനീസ് സൈനികനെ പിടികൂടി

അ​തി​ര്‍​ത്തി ക​ട​ന്ന് ല​ഡാ​ക്കി​ലെ ഇ​ന്ത്യ​ന്‍ പ്ര​ദേ​ശ​ത്ത് എ​ത്തി​യ ചൈ​നീ​സ് സൈ​നി​ക​നെ സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടി. കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ ചു​ഷൂ​ല്‍ സെ​ക്ട​റി​ല്‍ ഗു​രും​ഗ് ഹി​ല്ലി​ന് സ​മീ​പ​ത്തു നി​ന്നും ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സൈ​നി​ക​നെ ഇ​ന്ത്യ​ന്‍ സേ​ന പി​ടി​കൂ​ടി​യ​ത്.

വ​ഴി​തെ​റ്റി അ​ബ​ദ്ധ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ പ്ര​ദേ​ശ​ത്ത് എ​ത്തി​ച്ചേ​ര്‍​ന്ന​താ​കാ​മെ​ന്നാ​ണ് സൂ​ച​ന. ഇ​യാ​ളെ ഇ​ന്നോ നാ​ളെ​യോ മ​ട​ക്കി അ​യ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ലഡാക്കിലെ ദെംചോക്ക് മേഖലയില്‍നിന്ന് ഒരു പീപ്പിള്‍ ലിബറേഷന്‍ ആര്‍മി സൈനികനെ ഇന്ത്യന്‍ സൈന്യം പിടികൂടിയിരുന്നു.

Back to top button
error: