NEWS

സൗദി ആരോഗ്യമേഖലയിൽ നോർക്ക അതിവേഗ റിക്രൂട്ട്‌മെന്റ്‌; 23 മലയാളി നഴ്സുമാരുടെ സംഘം സൗദിയിൽ എത്തി

സൗദി അറേബിയയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ നോർക്ക റൂട്സ് മുഖാന്തിരം നിയമനം ലഭിച്ച 23 മലയാളി നഴ്സുമാർ സൗദിയിലെത്തി ചേർന്നു. എല്ലാ മാസവും നടത്തുന്ന എക്സ്പ്രസ് റിക്രൂട്മെന്റിന്റെ ഭാഗമായാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്.

നഴ്സിംഗ് ബിരുദമുള്ള { ബി എസ്സി } 22 നും 35 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷപ്രവർത്തി പരിചയം അനിവാര്യമാണ്. തെരഞ്ഞെടുക്കപ്പെടുന്ന വർക്ക് വിസ, താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ് . ശമ്പളം 3500 മുതൽ 4050 സൗദി റിയാൽ വരെ {ഏകദേശം 70000 രൂപ മുതൽ 80000 രൂപ വരെ} ലഭിക്കും . താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റ [email protected] എന്ന ഇ -മെയിൽ വിലാസത്തിൽ അയക്കണം .

നോർക്ക റൂട്സ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് റിക്രൂട്മെന്റ് നടത്തി വരുന്നുണ്ട് . കോവിഡ് കാലത്ത് ഗൾഫ് രാജ്യങ്ങളിൽ ആരോഗ്യ വിഭാഗത്തിൽപെട്ട നേഴ്സ് / ഡോക്ടർ തസ്തികകളിലേക്ക് അനേകം ഒഴിവുകൾ ഉണ്ടാകുന്നുണ്ട്. ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ നോർക്ക റൂട്സിന്റെ വെബ്സൈറ്റിൽ ലഭ്യമാണ് .

Back to top button
error: