Lead NewsNEWS

നെയ്യാറ്റിന്‍കരയില്‍ ഒമ്പതാംക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍; കാമുകനെതിരെ കേസ്‌

നെയ്യാറ്റിന്‍കരയില്‍ ഒമ്പതാംക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍. സംഭവത്തില്‍ കാമുകന്‍ കൊടങ്ങാവിള സ്വദേശി ജോമോനെതിരെ പോലീസ് കേസെടുത്തു.

കാമുകന്‍ വഴക്കുണ്ടാക്കി പോയതിനെതുടര്‍ന്നുളള മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പെണ്‍കുട്ടിയുടെ സഹോദരി ആരോപിച്ചു.

ഇന്നലെ രാവിലെയാണ് കമുകിന്‍കോട് സ്വദേശിയായ പെണ്‍കുട്ടി വീടിനുളൡ തൂങ്ങിമരിച്ചത്. കാമുകനായ ജോമോന്‍ വീട്ടിലെത്തി പെണ്‍കുട്ടിയുമായി വഴക്കുണ്ടാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതോടെ കാമുകന്‍ മുങ്ങുകയായിരുന്നു. അതേസമയം, ശല്യം ചെയ്യുന്നതായി കാണിച്ച് ജോമോനെതിരെ നേരത്തേയും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

Back to top button
error: