Lead NewsNEWS

യുവതി മുഖം കാട്ടാതെ നഗ്നവീഡിയോ കാണിക്കും, മറുതലയ്ക്കൽ ഉള്ള യുവാവിനെ പകർത്തും, പിന്നെ ഭീഷണി, സൈബർ സുരക്ഷാ ക്ലാസ് എടുക്കുന്ന യുവാവ് ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

സമൂഹമാധ്യമങ്ങളിൽ സെക്സ് ചാറ്റ് നടത്തി യുവാക്കളുടെ വീഡിയോ പകർത്തി ഭീഷണിപ്പെടുത്തുന്ന സംഘം അറസ്റ്റിൽ. സൈബർ സുരക്ഷാ ക്ലാസ് എടുക്കുന്ന യുവാവ് ഉൾപ്പെടെ നാല് പേരാണ് അറസ്റ്റിലായത്.

തിരുവാതുക്കൽ അരുൺ,തിരുവാർപ്പ് ഹരികൃഷ്ണൻ,പുത്തൻപുരയ്ക്കൽ അഭിജിത്ത്,തിരുവാർപ്പ് ഗോകുൽ എന്നിവരെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ പൊലീസ് അറസ്റ്റ് ചെയ്തത്.

താഴത്തങ്ങാടി സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്. യുവാവ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി വീഡിയോ ചാറ്റ് നടത്തി. ഇതിൽ യുവതിയുടെ മുഖം കാണിക്കാതെ ഉള്ള നഗ്ന വീഡിയോ ഉണ്ടായിരുന്നു. വീഡിയോ സംഭാഷണത്തിലെ ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും പണം നൽകണമെന്നും അറസ്റ്റിൽ ആയവർ ആവശ്യപ്പെട്ടു. ഭീഷണി വർധിച്ചതോടെ യുവാവ് പരാതി നൽകുകയായിരുന്നു.

പോലീസിന്റെ നിർദ്ദേശമനുസരിച്ച് യുവാവ് സംഘവുമായി സംസാരിച്ചു. രണ്ട് ലക്ഷം രൂപ നേരിട്ട് കൈമാറാം എന്നും അറിയിച്ചു. പണം വാങ്ങിയതിന് പിന്നാലെ പോലിസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Back to top button
error: