Lead NewsNEWS

ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ താൻ പങ്കെടുക്കില്ല, ട്വീറ്റ്‌ ചെയ്ത് ഡൊണാൾഡ് ട്രംപ്

ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ഡൊണാൾഡ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി 20നാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

“ചോദിച്ചവരോട് എല്ലാവരോടുമായി. ജനുവരി 20 ലെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഞാൻ പങ്കെടുക്കില്ല.”ട്രംപ് ട്വീറ്റ് ചെയ്തു.

അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി തെളിവില്ലെന്ന് വിവിധ കോടതികൾ വിധി പ്രസ്താവിച്ചിരുന്നു. ഇതിനുപിന്നാലെ ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ മന്ദിരം കൈയ്യടക്കി അക്രമം നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പുതിയ ട്വീറ്റ്. എന്തുകൊണ്ടാണ് താൻ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നില്ല എന്ന് പറയുന്നത് എന്ന് ട്രംപ് വ്യക്തമാക്കുന്നില്ല.

Back to top button
error: