Lead NewsNEWS

എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ സഹോദരന്റെ മരണവാർത്തയിലെ വിവരങ്ങൾ ചർച്ചയാകുന്നു, വാർത്തയിൽ പരാമർശിക്കപ്പെട്ട മിക്കവാറും പേർ എൻ എസ് എസ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ

എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് വന്ന ചരമ വാർത്ത ചർച്ചയാകുന്നു,ബന്ധുക്കൾ എല്ലാവരും എൻ എസ് എസുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ ആണെന്നതാണ് മരണവാർത്ത ചർച്ചയാകാൻ കാരണം.

മരണ വാർത്ത ഇങ്ങനെ –

“ചാരുംമൂട്: പന്തളം മന്നം ഷുഗർ മിൽസ് റിട്ട:ജീവനക്കാരൻ കുരമ്പാല പനക്കൽ തെക്കേതിൽ ജി.പുരുഷോത്തമൻ നായർ
(86) അന്തരിച്ചു. എൻഎസ്എസ് ജന:സെക്രട്ടറി ജി സുകുമാരൻ നായരുടെ സഹോദരനാണ്. ഭാര്യ: സരസമ്മ.മക്കൾ: പി.
രാജഗോപാലൻ നായർ(സൂപ്രണ്ട്, എൻഎസ്എസ് പോളിടെക്നിക്,പന്തളം),എസ്.ശ്രീകല(അധ്യാപിക എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം
യു പി സ്കൂൾ പന്തളം),പി. ജയ (അദ്ധ്യാപിക
എൻഎസ്എസ് പോളിടെക്നിക് പന്തളം). മരുമക്കൾ: സജികുമാരി (എൻഎസ് എസ് മെഡിക്കൽമിഷൻ ആശുപത്രി പന്ത
ളം), ഗോപകുമാർ (റിട്ട:സീനിയർ സൂപ്രണ്ട് എൻഎസ് എസ് കോളജ്),അനിൽകുമാർ (അദ്ധ്യാപകൻ എൻഎസ്എസ്ബോയ്സ് സ്കൂൾ,പന്തളം).”

എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ബന്ധുക്കളിൽ നിരവധി പേർ എൻ എസ് എസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ആണ് ജോലി ചെയ്യുന്നത് എന്നാണ് ഈ ചരമക്കുറിപ്പ് കാണിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകൻ വിനു മോഹന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ –

“എൻ. എസ്. എസ്. ഒരു മികച്ച മാതൃകയാണ്. ജോലി വാരിക്കോരിക്കൊടുക്കും. ആർക്കെന്ന് ചോദിക്കരുത്.

എൻ എസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ സഹോദരൻ കഴിഞ്ഞ ദിവസം മരിച്ചു. പരേതന്റെ വാർത്ത വന്നപ്പോൾ മൂന്ന് മക്കളും മൂന്ന് മരുമക്കളുമടക്കം ആറ് പേർ എൻ.എസ്.എസ്. ജീവനക്കാർ .

നായർ സർവീസ് സൊസൈറ്റി എന്നു തന്നെയാണല്ലോ പേര്. തുരക്കാം പക്ഷെ അടപടലം തുരന്ന് തിന്നരുത്”

പോസ്റ്റിന് നിരവധി കമന്റുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.

Back to top button
error: