LIFETRENDING

പൊന്നിയിൻ സെൽവനിൽ റഹ്‌മാൻ, ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കും

പുതുവർഷത്തിൽ നടൻ റഹ്‌മാന്‌ തമിഴിലും തെലുങ്കിലും തിരക്കിൻ്റെ നാളുകൾ .തമിഴിൽ മോഹൻ രാജയുടെ സഹായി സുബ്ബുറാം സംവിധാനം ചെയ്‌ത സിനിമ പ്രദർശന സജ്ജമായി . ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ഉടൻ റിലീസ് ചെയ്യും.


മാസ്സ് ഹീറോ പരിവേഷമാണ് ഈ ചിത്രത്തിൽ റഹ്‌മാന്റേത് . ഹൈദരാബാദിൽ ഗോപിചന്ദിനൊപ്പം സമ്പത്ത് നന്തി സംവിധാനം ചെയ്യുന്ന’സീട്ടിമാർ ‘ എന്ന സിനിമയിൽ അഭിനയിച്ചു വരുന്ന റഹ്‌മാൻ ഹൈദരാബാദിൽ തന്നെ മണിരത്‌നത്തിൻ്റെ ഡ്രീം പ്രോജക്റ്റും മൾട്ടി സ്റ്റാർ ബ്രഹ്മാണ്ഡ ചിത്രവുമായ
‘ പൊന്നിയിൻ സെൽവ ‘ നിൽ ജോയിൻ ചെയ്‌തു.

തൻ്റെ കഥാപാത്രത്തെ കുറിച്ചു റഹ്‌മാൻ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും മർമ്മ പ്രധാനമായ കഥാപാത്രമാണ് റഹ്മാന്റേത് എന്നാണ് സൂചന . ഇതിലെ കഥാപാത്രത്തിനു വേണ്ടി മാസങ്ങളോളം വാൾപയറ്റ്‌ ,കുതിര സവാരി തുടങ്ങിയ കായിക അഭ്യാസങ്ങൾ പരിശീലിച്ചിരുന്നുവത്രെ .
അഹമ്മദിൻറെ സംവിധാനത്തിൽ റഹ്മാൻ ,’ ജയം ‘ രവി , അർജ്ജുൻ ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമായ’ ജന ഗണ മന ‘ , വിശാലിനൊപ്പം
‘ തുപ്പറിവാളൻ 2 ‘ എന്നിവയാണ് 2021 ന്റെ ആദ്യ പകുതിയിലെ റഹ്മാന്റെ മറ്റു തമിഴ് ചിത്രങ്ങൾ . മലയാളത്തിൽ വളരെ സെലക്റ്റീവായി അഭിനയിക്കുന്ന റഹ്‌മാൻ ‘ രണ ‘ത്തിനു ശേഷം അഭിനയിക്കുന്നത് പുതുമുഖ സംവിധായകൻ ചാൾസ് ജോസഫ് അണിയിച്ചൊരുക്കുന്ന സിനിമയിലാണ് .

ഈ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം അടുത്തയാഴ്ച്ച ഉണ്ടാകും.പീക്കോക് ആർട് ഹൗസ്സിനു എം .കെ .സുഭാകരനും , അഞ്ജുവർഗീസ് ‌ വിളയടത്തും ചേർന്നു നിർമ്മിക്കുന്ന ഈ മലയാള സിനിമയുടെ ഷൂട്ടിങ് ജനുവരി അവസാനം കാശ്‌മീരിൽ തുടങ്ങും .

Back to top button
error: