പരിയേറും പെരുമാള്‍ നായിക ആനന്ദി വിവാഹിതയായി

തമിഴ് സിനിമാ താരം ആനന്ദി വിവാഹിതയായി. മാരി സെല്‍വരാജ് സംവിധാനം ചെയ്ത പരിയേറും പെുരമാള്‍ എന്ന ചിത്രത്തിലെ ആനന്ദിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിസിനസ്സുകാരനായ സോക്രട്ടീസ് ആണ് ആനന്ദിയെ വിവാഹം കഴിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ബസ് സ്‌റ്റോപ്പ് എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ആനന്ദിയുടെ ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം പ്രഭു സോളമന്‍ സംവിധാനം ചെയ്ത കയല്‍ എന്ന ചിത്രത്തിലേതാണ്. പിന്നീട് തമിഴ് സിനിമകളിലെ തിരക്കേറിയ നായികയായി ആനന്ദി മാറുകയായിരുന്നു. ചണ്ടി വീരന്‍, കടവുള്‍ ഇറുക്കാന്‍ കമാറേ, വിസാരണൈ, എനക്ക് ഇന്നൊരു പേര് ഇറുക്ക് തുടങ്ങിയവ ചിത്രങ്ങളിലൂം ആനന്ദി അഭിനയിച്ചു. ഒരു തെലുങ്ക് സിനിമ ഉള്‍പ്പടെ ആറോളം ചിത്രങ്ങള്‍ ആനന്ദിയുടേതായി പുറത്ത് വരാനുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version