Lead NewsLIFE

ഡ്രൈവർമാർ ജാഗ്രത, അപകടകാരികളായ ഡ്രൈവർമാരും വാഹനങ്ങളും ഇനി കരിമ്പട്ടികയിൽ

സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന ഡ്രൈവർമാരുടെ പേര് കരിമ്പട്ടികയിൽ പെടുത്താൻ സോഫ്റ്റ്‌വെയർ. സ്ഥിരമായി അപകടത്തിൽപ്പെടുന്ന വാഹനങ്ങളുടെ വിവരങ്ങളും കരിമ്പട്ടികയിലേക്ക് മാറും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തയ്യാറാക്കിയ ഇന്റഗ്രേറ്റഡ് റോഡ് ആക്സിഡന്റ് മാനേജ്മെന്റ് സോഫ്റ്റ്‌വെയറിലേക്ക് ആണ് പേര് വിവരങ്ങൾ അപ്‌ലോഡ് ചെയ്യപ്പെടുക.

ആദ്യഘട്ടത്തിൽ വിവരശേഖരണം മാത്രമാണ് നടത്തുക. എന്നാൽ കുഴപ്പക്കാർക്കെതിരെ ഭാവിയിൽ നടപടി ഉണ്ടാകാൻ സാധ്യതയുണ്ട്. അപകടത്തിന്റെ പൂർണവിവരങ്ങൾ ഈ സോഫ്റ്റ്‌വെയർ സംഭരിക്കും.വാഹന രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ് വിതരണ സോഫ്റ്റ്‌വെയറുകൾ,ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയവയ്ക്ക് ഈ വിവരം കൈമാറും.

മാർച്ചോടെ ആണ് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ആക്സിഡന്റ് മാനേജ്മെന്റ് സോഫ്റ്റ്‌വെയർ എത്തുക. നിലവിൽ ആറ് സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണിത്. ഇങ്ങനെ വരുമ്പോൾ രാജ്യത്ത് എവിടെ അപകടം നടന്നാലും കേന്ദ്രീകൃത സംവിധാനത്തിലൂടെ വാഹനങ്ങൾ ഏതൊക്കെ സ്ഥലത്ത് വെച്ച് അപകടത്തിൽപ്പെട്ടു എന്ന് പെട്ടെന്ന് മനസ്സിലാക്കാം.

നിയമലംഘനങ്ങളും ഈ സോഫ്റ്റ്‌വെയർ രേഖപ്പെടുത്തുന്നുണ്ട്. അമിതവേഗത, അലക്ഷ്യമായ ഡ്രൈവിംഗ്,വാഹനം ഓടിക്കുമ്പോൾ ഉള്ള മൊബൈൽ ഫോൺ ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നീ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാറുണ്ട്. ഇവയൊക്കെ ഈ സോഫ്റ്റ്‌വെയർ സ്റ്റോർ ചെയ്തു വയ്ക്കും.

Back to top button
error: