Lead NewsNEWS

വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം; മകള്‍ ഗുരുതരാവസ്ഥയില്‍

കൊട്ടാരക്കര: കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. പന്തളം കൂരമ്പാല സ്വദേശികളായ നാസറും ഭാര്യ സജിലയുമാണ് മരിച്ചത്.

ഉച്ചയ്ക്ക് രണ്ടേകാലോടെ കൊട്ടാരക്കര പനവേലിയിലാണ് സംഭവം. കൊട്ടാരക്കരയില്‍ നിന്ന് ഉമയല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര്‍ ദിശയില്‍ വന്ന ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.

ഇവരോടൊപ്പം കാറിലുണ്ടായിരുന്ന മകള്‍ സുമയ്യയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Back to top button
error: