NEWS

ജടായുപാറ ടൂറിസം പദ്ധതി; നിക്ഷേപകരെ വഞ്ചിച്ചതായി പരാതി

കേരള ടൂറിസത്തിന്റെ ആദ്യത്തെ ബോട്ട് പദ്ധതി ആയ , കൊല്ലം ചടയമംഗലം ജടായുപാറ ടൂറിസം പദ്ധതിയുടെ നിക്ഷേപകരെ വഞ്ചിച്ചതായി പരാതി.

പ്രവാസികളും സ്വദേശികളും ആയ നിക്ഷേപകരെ , പദ്ധതിയുടെ ശില്പിയും കരാറുകാരനുമായ രാജീവ് അഞ്ചല്‍, പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ആയ എക്കോ ടുറിസം ഡയറക്ടര്‍ ന്റെ അറിവോടും സമ്മദത്തോടും കൂടി ചേര്‍ന്ന് വഞ്ചിക്കുകയും, പദ്ധതിയില്‍ നിന്നും പുറത്താക്കുകയും ചെയ്തതായാണ് പദ്ധതിയുടെ 146 ഓളം നിക്ഷേപകരുടെ പ്രതിനിധികള്‍ പറയുന്നത്.

പദ്ധതിക്കാവശ്യമായ പണം ലഭിക്കുവാനായി രാജീവ് അഞ്ചല്‍ നിക്ഷേപകരുടെ കമ്പനി ആയ JTPL ല്‍ 40 കോടിയോളം സമാഹരിക്കുകയും , പദ്ധതി പൂര്‍ത്തി ആയി വരുമാനം വന്നു തുടങ്ങിയപ്പോള്‍ ബാലിശവും, യാതൊരുവിധ നിയമ സാധുതയില്ലാത്തതുമായ കാരണങ്ങള്‍ പറഞ്ഞു രാജീവ് അഞ്ചല്‍ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ആയ എക്കോ ടൂറിസം ഡയറക്ടര്‍ ഉം ആയി ചേര്‍ന്ന് JTPL നെ പദ്ധതിയില്‍ നിന്നും പുറത്താക്കുകയും, ചെയ്തു. ടെര്‍മിനേഷന്‍ നിബന്ധന വച്ചിട്ടില്ലാത്ത ഒരു കരാര്‍ റദ്ദാക്കുമ്പോള്‍ , ഏതെങ്കിലും വിധത്തിലുള്ള തര്‍ക്കങ്ങള്‍ കരാറുകാര്‍ തമ്മില്‍ ഉണ്ട് എങ്കില്‍ , കരാറില്‍ ഏര്‍പ്പെട്ടവരെ അത് അറിയിക്കുകയും, തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ച നടത്തുകയും , എന്നിട്ടും തര്‍ക്കങ്ങള്‍ പരിഹരിച്ചില്ല എങ്കില്‍ , കരാറില്‍ പറഞ്ഞിട്ടുള്ള തര്‍ക്കപരിഹാര മാര്‍ഗമായ Arbitration കോടതിയില്‍ എത്തി അവിടെ ശരിയായ പരിഹാര മാര്‍ഗം കണ്ടെത്തുകയും ചെയ്യാതെ, കോടിക്കണക്കിനു രൂപ തട്ടിയെടുക്കാനായി രാജീവ് അഞ്ചലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ഗൂഢ പദ്ധതിയാണ് കരാര്‍ റദ്ദാക്കല്‍ നാടകം എന്നുമാണ് നിക്ഷേപകരുടെ ആരോപണം.

40 കോടി മുടക്കിയ നിക്ഷേപകരെ സര്‍ക്കാരിന് അറിയില്ലെന്നും, നിക്ഷേപകരെന്നു പറയുന്ന അപരിചിതര്‍ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നും. അത് കൊണ്ട് , നിക്ഷേപകരുടെ കമ്പനിയെയും , അവരുടെ ഓഫീസും അടക്കം പദ്ധതിയില്‍ നിന്നും പുറത്തു പോകണമെന്നും കോടതിയില്‍ നോഡല്‍ ഓഫീസര്‍ എടുത്ത നിലപാട് കേരളത്തില്‍ മുതല്‍ മുടക്കാന്‍ വന്ന നിക്ഷേപകരെ മുഴുവന്‍ അപമാനിക്കുന്നതും ആശങ്കപ്പെടുത്തുന്നതും ആണെന്ന് നിക്ഷേപകര്‍ ആരോപിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഈ നിലപാട് സര്‍ക്കാരിന്റെയും, ടുറിസം മന്ത്രിയുടെയും, ടുറിസം ഡിപ്പാര്‍ട്‌മെന്റിന്റെയും അറിവോടെയാണോ എന്ന ചോദ്യവും നിക്ഷേപകര്‍ പത്രസമ്മേളനത്തില്‍ ഉന്നയിച്ചു.

കരാര്‍ റദ്ദാക്കപ്പെട്ടതോടെ TVM commercial കോടതിയെ സമീപിച്ച നിക്ഷേപകര്‍ക്ക് അനുകൂലമായ വിധി വന്നുവെന്നു അവകാശപ്പെട്ട നിക്ഷേപകര്‍ , ആ വിധിയെ അട്ടിമറിച്ചു, വിധി രാജീവ് അഞ്ചലിന് അനുകൂലം ആണെന്ന് വരുത്തിത്തീര്‍ത്തു പദ്ധതി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ രാജീവ് അഞ്ചലിന് Eco Tourism Director അനുമതി നല്‍കി എന്ന ഗുരുതര ആരോപണവും ഉയര്‍ത്തി. ഇതിനും പുറമെ ജടായു പദ്ധതിയുടെ സുതാര്യമായി നടന്നുകൊണ്ടിരുന്ന ടിക്കറ്റ് കളക്ഷന്‍ ഓണ്‍ലൈന്‍ ബാങ്കിങ്ങില്‍ നിന്നും മാറ്റി, Hard Cash Collection without any proper ticket എന്ന നിലയില്‍ കൊണ്ടുവന്നു അഴിമതി നടത്താനുള്ള എല്ലാ അവസരവും രാജീവ് അഞ്ചലിന് നല്‍കി , അതിന്റെ വിഹിതം പറ്റുകയുമാണ് സര്‍ക്കാര്‍ ഉദോഗസ്ഥര്‍ എന്നും നിക്ഷേപകര്‍ ആരോപിച്ചു.

രാജീവ് അഞ്ചലിന്റെ സാമ്പത്തിക ക്രമക്കേടുകളെപ്പറ്റി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും, അതില്‍ ഇടപെടാനോ തര്‍ക്കങ്ങള്‍ പരിഹരിക്കാനോ ശ്രമിക്കാതെ , നിക്ഷേപകരുടെ കമ്പനിയെ പുറത്താക്കാന്‍ കൂട്ടുനിന്നത് ഇപ്പോള്‍ 500 കോടിക്കടുത്തു മൂല്യം വരുന്ന ജടായു പദ്ധതിയുടെ സാമ്പത്തിക ലാഭം രാജീവ് അഞ്ചലുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുവെയ്ക്കാനാണെന്നും നിക്ഷേപകര്‍ ആരോപിച്ചു.

രാജീവ് അഞ്ചല്‍ , ഏകപക്ഷീയമായി റദ്ദാക്കിയ JTPL കരാര്‍ നിരുപാധികം പുനഃസ്ഥാപിക്കണമെന്നും കരാറിലെ ഏതെങ്കിലും നിബന്ധന നിക്ഷേപകര്‍ ലംഘിച്ചതുകൊണ്ടാണ് കരാര്‍ റദ്ദാക്കിയത് എന്ന് തെളിയിച്ചാല്‍ നിക്ഷേപകര്‍ മാപ്പു പറയാനും തെറ്റ് തിരുത്താനും തയ്യാറാണെന്നും നിക്ഷേപകര്‍ അവകാശപ്പെട്ടു.

രാജീവ് അഞ്ചലിനെ പദ്ധതിയില്‍ നിന്നും പുറത്താക്കാനോ , സര്‍ക്കാര്‍ ഭൂമി കയ്യേറാനോ വെറും ഓപ്പറേഷന്‍ agreement മാത്രമുള്ള JTPL നു കഴിയും എന്ന് പറയുന്നത് ഗൂഢ ഉദ്ദേശത്തോടെ ആണെന്നും രാജീവ് അഞ്ചല്‍ ജടായു പദ്ധതിയുടെ തലപ്പത്തു എന്നും ഉണ്ടാകണം എന്നതാണ് നിക്ഷേപകരുടെ ആവിശ്യമെന്നും, ഇത് അംഗീകരിച്ചു കരാര്‍ പ്രകാരം പദ്ധതി മുന്നോട്ടു നയിക്കാന്‍ രാജീവ് അഞ്ചല്‍ തയ്യാറാകണമെന്നു കൂടി നിക്ഷേപകര്‍ വ്യക്തമാക്കി.

JTPL കരാര്‍ ഒപ്പിടുന്നതിനു പകരമായി രാജീവ് അഞ്ചല്‍ നിക്ഷേപകരില്‍ നിന്നും സൗജന്യമായി കരസ്ഥമാക്കിയ JTPL ന്റെ 3090000 രൂപയ്ക്കു തുല്യമായ 45% ഓഹരികള്‍ നിക്ഷേപകര്‍ക്ക് തിരികെ നല്‍കാതെ, 2018 മുതല്‍ പദ്ധതിയുടെ ഓപ്പറേഷന്‍ ലോകോത്തരമായി നടത്തിപ്പോന്ന JTPL നെ പുറത്താക്കി, JTPL നിക്ഷേപകരുടെ പണം ഉപയോഗിച്ച് കെട്ടി ഉയര്‍ത്തിയ ജടായു പദ്ധതി , വെറും 10 ലക്ഷം മാത്രം നിക്ഷേപമുള്ള രാജീവ് അഞ്ചല്‍ , കോടതി വിധികളെ പോലും ധിക്കരിച്ചു ഇപ്പോള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിപ്പിക്കുന്നതു ഉടനടി അവസാനിപ്പിക്കണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെട്ടു.

തര്‍ക്കം ആര്‍ബിട്രേഷന്‍ കോടതിയാണ് പരിഹരിക്കേണ്ടത് എന്ന കോടതി വിധി വന്നപ്പോള്‍ അത് അംഗീകരിക്കാതെ, 500 കോടിക്ക് മുകളില്‍ മൂല്യമുള്ള പദ്ധതിയുടെ നിക്ഷേപകര്‍ക്കു, അവര്‍ ഇതുവരെ മുടക്കിയ പണം മാത്രം തിരികെ തരാം എന്ന് പറയുന്നത്, ബാക്കി വരുന്ന പദ്ധതി മൂല്യം തട്ടിയെടുക്കാനുള്ള രാജീവ് അഞ്ചലിന്റെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ഗൂഢ പദ്ധതിയാണെന്നും, അത് നിക്ഷേപകര്‍ ഒരിക്കലും അംഗീകരിക്കില്ല എന്നും , തര്‍ക്കത്തിനു ആര്‍ബിട്രേഷന്‍ കോടതി മാത്രമാണ് പരിഹാരം എന്നും, അല്ല എങ്കില്‍ രാജീവ് അഞ്ചല്‍ ഏകപക്ഷീയമായി റദ്ദാക്കിയ JTPL കരാര്‍ നിരുപാധികം പുനഃസ്ഥാപിച്ചു തര്‍ക്കപരിഹാരം ഉണ്ടാക്കണമെന്നും നിക്ഷേപകര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

എത്രയും പെട്ടന്ന് രാഷ്ട്രീയ നേതൃത്വം ഇടപെട്ടു നിക്ഷേപകരുടെ റദ്ദാക്കപ്പെട്ട കരാര്‍ പുനഃസ്ഥാപിച്ചു തരാത്ത പക്ഷം പ്രവാസികള്‍ ആരും ഇനി കേരളത്തില്‍ പണം മുടക്കരുത് എന്ന ക്യാമ്പയിനുമായി സമരമാര്‍ഗങ്ങളിലേക്കു നിക്ഷേപകര്‍ കടക്കും എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker