“മന്ത്രിജോലി “തെറിപ്പിച്ച കൈരളി ടി വിയോട് ശത്രുത പുലർത്താത്ത കെ കെ രാമചന്ദ്രൻ മാസ്റ്റർ

ന്തരിച്ച, കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.കെ രാമചന്ദ്രൻ മാസ്റ്ററെക്കുറിച്ച് Newsthen മാനേജിംഗ് എഡിറ്റർ എം.രാജീവിന്റെ അനുസ്മരണം..
രാമചന്ദ്രൻ മാസ്റ്ററുടെ “മന്ത്രി ജോലി” കളയുന്ന സ്റ്റിംഗ് ഓപ്പറേഷൻ വന്നത് കൈരളി ടി വിയിലാണ്. സാധാരണ രാഷ്ട്രീയക്കാർ എന്താണ് ചെയ്യുക…? ആ സ്ഥാപനത്തോട് നിതാന്ത ശത്രുത പുലർത്തും. അങ്ങിനെയുള്ള നിരവധി പേരെ എനിക്ക് ഔദ്യോഗികമായും വ്യക്തിപരമായും അറിയാം.

പക്ഷേ രാമചന്ദ്രൻ മാസ്റ്റർ അങ്ങിനെ ആയിരുന്നില്ല. ഒരു പക്ഷെ ഒന്നോ രണ്ടോ കൊല്ലം കെറുവിച്ച് ഇരുന്നിട്ടുണ്ടാകാം. പിന്നീടങ്ങോട്ട് രാഷ്ട്രീയ വിശകലനങ്ങൾ എപ്പോഴൊക്കെ കൈരളിയുടെ ആകാശത്ത് വന്നിട്ടുണ്ടോ അപ്പോഴൊക്കെ രാമചന്ദ്രൻ മാസ്റ്റർ വിളിക്കും.

അപ്പോഴേക്കും കോൺഗ്രസിന്റെ കറിവേപ്പില ആയി മാറിയിരുന്നു രാമചന്ദ്രൻ മാസ്റ്റർ. വീട്ടിൽ ഇരുന്ന് മാസ്റ്റർ ഒരു പോസ്റ്റിടും. ആദ്യം മാസ്റ്റർ വിളിക്കും. “ഇപ്പം ശരിയാക്കാം… “എന്ന് ഞാൻ പറയും. പിന്നീട് മാസ്റ്റർ വേറെ ഒരു നമ്പറിൽ നിന്ന് വിളിക്കും. അപ്പോഴും ഞാൻ പറയും: “ഇപ്പം ശരിയാക്കാം”എന്ന്. അതൊരിക്കലും ശരിയാകില്ലെന്ന് മാസ്റ്ററിനറിയാം. എങ്കിലും വിളിച്ചു കൊണ്ടേയിരിക്കും.

മാസ്റ്ററിനോട് രാഷ്ട്രീയപരമായി ഒരു ബന്ധവുമില്ല, പക്ഷെ അവസാനം വരെ മാസ്റ്റർ കോൺഗ്രസുകാരൻ ആയിരുന്നു,പല നേതാക്കൾക്കും ഇല്ലാത്ത സ്ഥൈര്യം മാസ്റ്റർക്കുണ്ടായിരുന്നു. ആകാശത്ത് ആളുകൾക്ക് സ്ഥലം ഇല്ലാതായിരിക്കുന്നു.

NB: മാസ്റ്ററുടെ ഫേസ്ബുക് മുഖചിത്രം കൈരളിയുടെ അഭിമുഖ പരിപാടിയുടെ അടർത്തിയെടുത്ത ഒരു ഏടാണ്, ഇപ്പോഴും… മാസ്റ്റർ കരഞ്ഞ ഒരു പരിപാടി.. അവിചാരിതമോ അല്ലയോ ആ പരിപാടിയുടെ പ്രൊഡ്യൂസർ ഞാൻ ആയിരുന്നു….

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version