Lead NewsNEWS

മുൻമന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു

മുൻ മന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് പുലർച്ചെ മൂന്നരയോടെയാണ് അന്ത്യം.

എ ഐ സി സി അംഗമായും കെപിസിസി സെക്രട്ടറിയായും പ്രവർത്തിച്ചു. ബത്തേരി, കൽപ്പറ്റ മണ്ഡലങ്ങളിൽ നിന്ന് 27 വർഷത്തോളം എംഎൽഎ ആയിരുന്നു.

ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യ വകുപ്പ് മന്ത്രിയും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയും ആയിരുന്നു. കണ്ണൂർ സ്വദേശിയാണ് കെ കെ രാമചന്ദ്രൻ മാസ്റ്റർ.

Back to top button
error: