Lead NewsNEWS

ബീഹാർ കോൺഗ്രസ് നെടുകെ പിളരുമെന്ന് പാർട്ടി നേതാവ്, 11 എംഎൽഎമാർ ഉടൻ രാജി വയ്ക്കുമെന്ന് ഭരത് സിംഗ്

11 എംഎൽഎമാർ രാജിവെച്ച് പാർട്ടി വിടുമെന്ന് ബീഹാർ കോൺഗ്രസ് നേതാവ്. മുൻ എംഎൽഎ ഭരത് സിംഗ് ആണ് ഇക്കാര്യം പറഞ്ഞത്.മൊത്തം 19 എംഎൽഎമാരിൽ 11 പേർ പാർട്ടി വിടുമെന്നാണ് ഭരത് സിംഗ് പറയുന്നത്.പാർട്ടി വിടുന്ന എംഎൽഎമാർ തെരഞ്ഞെടുപ്പു കാലത്ത് പാർട്ടിയിൽ ചേക്കേറിയവർ ആണെന്നും ഭരത് സിംഗ് പറഞ്ഞു.

” ഇവർ പൈസ കൊടുത്ത് സീറ്റ് വാങ്ങിച്ചു. ഇപ്പോൾ എംഎൽഎമാർ ആയി. “ഭരത് സിംഗ് ആരോപിച്ചു.

രാജ്യസഭ അംഗം അഖിലേഷ് പ്രസാദ് സിംഗും പാർട്ടി വിടുമെന്ന് ഭരത് സിംഗ് ആരോപിച്ചു.” കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് മദൻമോഹൻ ജാ, രാജ്യസഭാംഗം അഖിലേഷ് പ്രസാദ് സിംഗ്, മുതിർന്ന കോൺഗ്രസ് നേതാവ് സദാനന്ദ് സിംഗ് എന്നിവരും പാർട്ടി വിടും.”ഭരത് സിംഗ് പറഞ്ഞു.

ആർജെഡിയുമായുള്ള ബന്ധമാണ് കോൺഗ്രസിനെ തുലച്ചത് എന്നും ഭരത് സിംഗ് ആരോപിച്ചു. സംസ്ഥാനത്തെ കോൺഗ്രസിന്റെ സ്ഥിതി ഹൈക്കമാൻഡിനെ അറിയിക്കുന്നതിൽ മന:പൂർവം വീഴ്ച വരുത്തിയെന്ന ആരോപണവും ഭരത് സിംഗ് ഉന്നയിക്കുന്നുണ്ട്.

Back to top button
error: