വിനോദ നികുതി ഒഴിവാക്കണം, പ്രദര്‍ശന സമയങ്ങള്‍ മാറ്റണം; ആവശ്യവുമായി ഫിലിം ചേംബര്‍

വിനോദ നികുതി ഒഴിവാക്കണമെന്നും പ്രദര്‍ശന സമയങ്ങള്‍ മാറ്റണമെന്ന ആവശ്യവുമായി ഫിലിം ചേംബര്‍ രംഗത്ത്. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേംബര്‍ പറഞ്ഞു. മാത്രമല്ല 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്റര്‍ തുറക്കാനാകില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി.

ഇളവുകള്‍ നല്‍കാത്തതില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ഫിലിം ചേമ്പര്‍ രംഗത്തെത്തിയിരുന്നു. ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നുമായിരുന്നു സംഘടനയുടെ കുറ്റപ്പെടുത്തല്‍.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version