Lead NewsNEWS

കാര്യക്ഷമമായ സർവ്വീസ് ഉറപ്പാക്കാൻ; യാത്രക്കാരെ ഉൾപ്പെടുത്തി സർവ്വേ സംഘടിപ്പിച്ച് കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: കാര്യക്ഷമമായ സർവ്വീസ് നടത്തുന്നതിന് വേണ്ടി യാത്രക്കാരെ ഉൾപ്പെടുത്തി കെഎസ്ആർടിസി സർവ്വേ ആരംഭിക്കുന്നു. കെഎസ്ആർടിസിയിലെ പരിഷ്കരണങ്ങളുടെ ഭാഗമായാണ് സർവ്വേ നടത്തുന്നത്. ഇതിൽ യാത്രക്കാർക്ക് ആശയങ്ങളും ആവശ്യങ്ങളും പങ്കുവെക്കാവുന്നതാണ്. കൂടാതെ കെ‌എസ്‌ആർ‌ടി‌സി സേവനങ്ങളിൽ യാത്രക്കാരുടെ സംതൃപ്തിയും രേഖപ്പെടുത്താം.

ഇതിൽ ആദ്യഘട്ടമായി മെഡിക്കൽ കോളേജ്, ഫോർട്ട് ആശുപത്രി, ജനറൽ ആശുപത്രി, തൈക്കാട് ആശുപത്രി, പേരൂർക്കട ആശുപത്രികളിലാണ് സർവ്വെ നടത്തുന്നത്. ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് ഇവിടേക്ക് സർവ്വീസ് നടത്താനുള്ള സൗകര്യം ഉണ്ടോ എന്നാണ് ഈ സർവ്വെ കൊണ്ട് പരിശോധിക്കുന്നത്. അടുത്ത ഘട്ടമായി സെക്രട്ടറിയേറ്റ് തുടങ്ങി പബ്ലിക് ഓഫീസുകളിലും, അത് കഴിഞ്ഞ് ജനങ്ങൾ കൂടുതൽ യാത്രക്ക് ഉപയോ​ഗിക്കുന്ന സ്ഥലങ്ങളിലേക്കുള്ള സർവ്വീസുകളെക്കുറിച്ചുമാണ് സർവ്വെ നടത്തുക. യാത്രക്കാർ ഇടയ്ക്ക് ഇറങ്ങി കയറാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കി ഒറ്റ സർവ്വീസ് എങ്ങനെ നടപ്പിലാക്കാം എന്നതിന്റെ പ്രായോ​ഗിക വശങ്ങളാണ് പരിശോധിക്കുന്നത്.

യാത്രക്കാർക്ക് ബസ് ടെർമിനലുകളിൽ ആവശ്യമായ സൗകര്യങ്ങൾ നിർദ്ദേശിക്കാനും അവസരം ഉണ്ട്. കെ‌എസ്‌ആർ‌ടി‌സിയുടെ സേവന നിലവാരം ഉയർത്തുന്നതിന് യാത്രക്കാരിൽ നിന്ന് നൂതന ആശയങ്ങളും സർവ്വേയിൽ ശേഖരിക്കും.കെ.എസ്.ആർ. ടി. സി യുടെ സമഗ്ര വികസനമാണ് ഈ പദ്ധതിയുടെ ലക്ഷ്യമിടുന്നതെന്ന് സിഎംഡി അറിയിച്ചു

Back to top button
error: