ഇബ്രാഹിം കുഞ്ഞിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം, മത്സരിക്കാം എങ്കിൽ ജയിലിൽ പോകാനും തയ്യാറാകണം

ബ്രാഹിംകുഞ്ഞിനെ ജാമ്യാപേക്ഷ പരിഗണിക്കവെ ആയിരുന്നു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കാം എങ്കിൽ ജയിലിൽ പോകാനും തയ്യാറാകണം എന്നായിരുന്നു കോടതിയുടെ വിമർശനം.

നേരത്തെ ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയുമായി കോടതി മുമ്പാകെ എത്തിയപ്പോൾ ജയിലിൽ പോയ ശേഷം ജാമ്യാപേക്ഷ പരിഗണിക്കാം എന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. ഇക്കാര്യത്തിൽ ഇളവ് തേടിയാണ് ഇബ്രാഹിംകുഞ്ഞ് വീണ്ടും കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടിയ ഘട്ടത്തിലായിരുന്നു വിമർശനം. ഇബ്രാഹിംകുഞ്ഞ് മുസ്ലിം എജുക്കേഷനൽ സൊസൈറ്റി യുടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.മാത്രമല്ല ജാമ്യാപേക്ഷയിൽ അനാരോഗ്യ കാരണങ്ങൾ നിരത്തിയതും സർക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. അപ്പോഴായിരുന്നു കോടതിയുടെ രൂക്ഷവിമർശനം.

സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കാമെങ്കിൽ ജയിലിൽ പോകാനും ഇബ്രാഹിംകുഞ്ഞ് തയ്യാറാകണം എന്നായിരുന്നു കോടതിയുടെ വിമർശനം. മേലിൽ ഇത്തരം കാര്യങ്ങളുമായി
വരരുത് എന്നും കോടതി മുന്നറിയിപ്പ് നൽകി. മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച വീണ്ടും കോടതി പരിഗണിക്കും

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version