NEWS

വർത്തമാനത്തിന് കേന്ദ്ര സെൻസർ ബോർഡ് റിസീവിംഗ് കമ്മിറ്റിയുടെ പ്രദർശനാനുമതി

“വർത്തമാനം “സിനിമയ്ക്ക് കേന്ദ്ര സെൻസർ ബോർഡ് റിസീവിംഗ് കമ്മിറ്റി പ്രവർത്തന അനുമതി നൽകി. സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബിനെ കുറിച്ച് ഗവേഷണം നടത്താനായി ഡൽഹിയിലേക്ക് പോയ മലബാറിൽ നിന്നുള്ള പെൺകുട്ടി സമകാലീന ഇന്ത്യൻ സാമൂഹ്യസാഹചര്യത്തിൽ നേരിടേണ്ടിവരുന്ന പ്രയാസങ്ങളും പ്രതിസന്ധികളും പങ്കുവയ്ക്കുന്ന “വർത്തമാനം “എന്ന സിനിമയെ ദേശവിരുദ്ധ സിനിമയാക്കി ചാപ്പകുത്തി പ്രദർശനാനുമതി നിഷേധിക്കാൻ നീക്കം നടന്നിരുന്നു.


തിരക്കഥാകൃത്ത് ആര്യാടൻ ഷൗക്കത്ത് ആയതുകൊണ്ട് സിനിമയ്ക്ക് അനുമതി നിഷേധിച്ചതെന്ന് വെളിപ്പെടുത്തിയ ബിജെപി നേതാവ് അഡ്വക്കറ്റ്. വി. സുദീപ് കുമാറിനെ സെൻസർ ബോർഡ് അംഗത്വത്തിൽ നിന്നും പുറത്താക്കണംമെന്ന് സിനിമ അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടു.

ഒരു സീൻ പോലും നീക്കം ചെയ്യാതെയാണ് റിസീവിങ് കമ്മിറ്റി സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയത്. “വർഗീയതയും മതാന്ധതയും ബാധിച്ചവർക്ക് പകരം സിനിമയെക്കുറിച്ച് വിലയിരുത്താൻ കഴിവുള്ളവരെയാണ് സെൻസർബോർഡിൽ നിയമിക്കേണ്ടത്.
തങ്ങൾക്ക് ഇഷ്ടമല്ലാത്ത കലാസൃഷ്ടി ഇവിടെ വേണ്ട എന്ന കാഴ്ചപ്പാട് സാംസ്കാരിക ഫാസിസമാണ്. ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെക്കുറിച്ച് പറഞ്ഞാൽ എങ്ങനെയാണ് അത് ദേശവിരുദ്ധം ആവുക. മലയാള സിനിമാരംഗത്ത് കേട്ടുകേൾവിയില്ലാത്ത തരത്തിലാണ് സെൻസർ ബോർഡ് സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചത്.സിനിമയെടുക്കുന്നവരുടെ കുലവും ഗോത്രവും തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടി വരുമോ എന്ന് സെൻസർബോർഡ് വ്യക്തമാക്കണം.”അണിയറപ്രവർത്തകർ ആവശ്യപ്പെട്ടു.

ബെൻസി പ്രൊഡക്ഷന്റെ ബാനറിൽ ബെൻസി നാസറും ആര്യാടൻ ഷൗക്കത്തും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ദേശീയ അവാർഡ് ജേതാക്കൾ ഒരുമിക്കുന്ന സിനിമ എന്ന പ്രത്യേകതകൂടിയുണ്ട് വർത്തമാനത്തിന്.
മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ സിദ്ധാർഥ് ശിവയാണ് സംവിധായകൻ.

പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തിൽ,വിലാപങ്ങൾക്കപ്പുറം, എന്നീ മൂന്ന് സിനിമകളിലൂടെ മികച്ച കഥയും സിനിമയ്ക്കുള്ള സംസ്ഥാന ദേശീയ അവാർഡുകൾ നേടിയ ആര്യാടൻ ഷൗക്കത്ത് ആണ് കഥയും തിരക്കഥയും എഴുതിയത്.
മികച്ച നടിക്കുള്ള സംസ്ഥാന-ദേശീയ അവാർഡ് നേടിയ പാർവതി തിരുവോത്ത് ആണ് നായിക.
റോഷൻ മാത്യു,
സിദ്ദീഖ് അടക്കമുള്ളവരാണ് മറ്റ് അഭിനേതാക്കൾ

ബിജിബാലാണ് സംഗീതം.അളകപ്പനാണ് ഛായാഗ്രാഹകൻ, സിനിമ ഫെബ്രുവരി മാസത്തോടെ പ്രദർശനത്തിനെത്തും.

Back to top button
error: