Lead NewsNEWS

നരേന്ദ്ര മോഡിയുടെ നോട്ടുനിരോധനം രാഷ്ട്രപതി പ്രണബ് മുഖർജി അറിഞ്ഞത് ടിവി കണ്ട്

നോട്ടു നിരോധന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി അന്നത്തെ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുമായി നേരത്തെ ചർച്ച ചെയ്തിട്ടില്ലെന്ന് വെളിപ്പെടുത്തൽ. ഈയിടെ പുറത്തുവന്ന രാഷ്ട്രപതി കാലത്തെക്കുറിച്ചുള്ള പ്രണബ് മുഖർജിയുടെ പുസ്തകത്തിലാണ് വെളിപ്പെടുത്തൽ.” ദ പ്രസിഡൻഷ്യൽ ഇയേഴ്സ് “എന്നാണ് പുസ്തകത്തിന്റെ പേര്.

2016 നവംബർ എട്ടിന് 500,1000 രൂപ നോട്ടുകൾ റദ്ദാക്കുന്ന കാര്യം രാഷ്ട്രപതി പ്രണബ് മുഖർജി അറിഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോഡി അക്കാര്യം ടിവിയിൽ പ്രഖ്യാപിച്ചപ്പോൾ. എന്നാൽ പ്രധാനമന്ത്രി അങ്ങനെ ചെയ്തതിൽ പരിഭവമൊന്നും പ്രണബ് മുഖർജി രേഖപ്പെടുത്തുന്നില്ല. അത്തരം തീരുമാനങ്ങൾ ഫലം കാണണമെങ്കിൽ അപ്രതീക്ഷിതവും ആശ്ചര്യപ്പെടുത്തുന്നതും ആകേണ്ടതുണ്ട്. അതുകൊണ്ട് പ്രധാനമന്ത്രി അക്കാര്യം തന്നോട് ചർച്ച ചെയ്യാതിരുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നില്ല എന്നും പ്രണബ് മുഖർജി കുറിക്കുന്നു.

ടെലിവിഷനിൽ പ്രഖ്യാപിച്ചതിനുശേഷം മോദി രാഷ്ട്രപതി ഭവനിൽ എത്തി പ്രണബ് മുഖർജിയെ കണ്ടു. മൂന്നു ലക്ഷ്യങ്ങളാണ് മോദി നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിയത്. കള്ളപ്പണം നിയന്ത്രിക്കൽ, ഭീകരപ്രവർത്തനത്തിനുള്ള സാമ്പത്തിക സ്രോതസ്സ് തകർക്കൽ, അഴിമതി ഇല്ലാതാക്കൽ എന്നിവയാണ് ലക്ഷ്യങ്ങൾ എന്നാണ് മോഡി വിശദീകരിച്ചത്.

Back to top button
error: