Lead NewsNEWS

മയക്കുമരുന്ന് കടത്ത്; കന്നട നടി ശ്വേത കുമാരി അറസ്റ്റില്‍

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനു പിന്നാലെയാണ് ചലച്ചിത്ര മേഖലയിലെ മയക്കുമരുന്നുപയോഗം ചര്‍ച്ചയാകുന്നതും ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പിടിയിലാകുന്നതും. ഇപ്പോഴിതാ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കന്നട നടി ശ്വേത കുമാരി അറസ്റ്റില്‍. മുംബൈയിലെ മിറ ബയാന്‍ഡര്‍ മേഖലയിലെ ക്രൗണ്‍ ബിസിനസ് ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് നടി അറസ്റ്റിലായത്.

400 ഗ്രാം മെഫെഡ്രോണ്‍ (എംഡി) ആണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. 2015ല്‍ ‘റിങ് മാസ്റ്റര്‍’ എന്ന കന്നട ചിത്രത്തില്‍ ശ്വേത കുമാരി അഭിനയിച്ചിരുന്നു. നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് (എന്‍ഡിപിഎസ്) നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശ്വേത കുമാരിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു. മയക്കുമരുന്ന് വില്‍പനയിലെ പ്രധാനിയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം നടക്കുകയാണ്. സംസ്ഥാനാന്തര മയക്കുമരുന്ന് സിന്‍ഡിക്കേറ്റിന്റെ വരുമാനസ്രോതസ്സിനെക്കുറിച്ചും എന്‍സിബി അന്വേഷിക്കുന്നുണ്ട്.

മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് സെപ്റ്റംബറില്‍ നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗില്‍റാണിയും അറസ്റ്റിലായതോടെ കന്നട സിനിമ മേഖലയിലേക്കുള്ള മയക്കുമരുന്ന് ഉപയോഗം ചര്‍ച്ചയായിരുന്നു.

Back to top button
error: