Lead NewsNEWS

ഫ്‌ളാറ്റില്‍ നിന്ന് വീണ പതിനഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ഫ്‌ളാറ്റില്‍ നിന്ന് വീണ് കുട്ടി മരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യു -സേവി കുര്യന്‍ ദമ്പതികളുടെ മകനായ പ്രയാന്‍ മാത്യു(15)ആണ് മരിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പാലാഴി ബൈപാസിന് സമീപത്തെ ഹൈലൈറ്റ് റെസിഡന്‍സിയുടെ ഒന്‍പതാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഹൈലൈറ്റ് റെസിഡന്‍സിയിലെ 309ാം അപാര്‍ട്ട്‌മെന്റിലെ താമസക്കാരായിരുന്നു ഇവര്‍. പാലാഴി സദ്ഭാവന സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് പ്രയാന്‍ മാത്യൂ.

Back to top button
error: