NEWS

കോവിഡ് വ്യാപനം; യു.കെയിലെ ആപ്പിള്‍ റീട്ടെയില്‍ സ്‌റ്റോറുകള്‍ അടച്ചു

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് യു.കെയിലെ ആപ്പിള്‍ റീട്ടെയില്‍ സ്‌റ്റോറുകള്‍ താല്‍ക്കാലികമായി അടച്ചു. കടുത്ത ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് അടച്ചത്.

സ്‌കോട്ട്‌ലണ്ടിലെ എല്ലാ സ്‌റ്റോറുകളും അടച്ചു. യു.കെയില്‍ ആകെ 38 സ്‌റ്റോറുകളാണുളളത്. ഇതില്‍ ഡിസംബര്‍ 22ന് മുമ്പായി 20 സ്റ്റോറുകള്‍ അടച്ചിരുന്നു.

കോവിഡ് വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദം കണ്ടെത്തുകയും വ്യാപനം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യം വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് നീങ്ങുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരുന്നു. കൊറോണ വ്യാപനം തുടങ്ങിയത് മുതല്‍ ഇത് മൂന്നാം തവണയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്.

Back to top button
error: