Lead NewsNEWS

നിയമസഭ തെരഞ്ഞെടുപ്പ് നയിക്കാൻ ഉമ്മൻ ചാണ്ടി വരണമെന്ന ആവശ്യം എൻ എസ് എസിന്റേത്,ആവശ്യം ഉന്നയിച്ചത് പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന് മുമ്പ്,രമേശ്‌ ചെന്നിത്തലയ്ക്ക് മാസ് അപ്പീൽ ഇല്ല എന്ന് സുകുമാരൻ നായർ മുകുൾ വാസ്നിക്കിനോട്

നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാൻ ഉമ്മൻ ചാണ്ടി വരണമെന്ന ആവശ്യം എൻ എസ് എസിന്റേത്.പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന് മുമ്പ് അന്ന് കേരളത്തിന്റെ ചുമതല ഉണ്ടായിരുന്ന മുകൾ വാസ്നിക്കിനോടാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഈ ആവശ്യം ഉന്നയിച്ചത്.രമേശ്‌ ചെന്നിത്തലയ്ക്ക് മാസ് അപ്പീൽ ഇല്ലെന്നും ക്രൗഡ് പുള്ളർ ആയ ഉമ്മൻ ചാണ്ടി യു ഡി എഫിനെ നയിച്ചാലേ തെരഞ്ഞെടുപ്പിൽ രക്ഷയുള്ളൂ എന്നും സുകുമാരൻ നായർ മുകൾ വാസ്നിക്കുമായുള്ള ചർച്ചയിൽ അറിയിച്ചു.

രമേശ്‌ ചെന്നിത്തലയെ അല്ല കെ സി വേണുഗോപാലിനെ ആണ് തങ്ങൾ പിന്തുണക്കുന്നത് എന്നും സുകുമാരൻ നായർ ഹൈക്കമാൻഡ് പ്രതിനിധിയെ അറിയിച്ചു.ഭാവിയിൽ കേരള രാഷ്ട്രീയത്തിലേയ്ക്ക് കെ സി വേണുഗോപാൽ വരുമെന്ന് മുൻകൂട്ടി കണ്ടാണ് എൻ എസ് എസിന്റെ നീക്കം.

Back to top button
error: