Lead NewsNEWS

പി എസ് സി ഉദ്യോഗാർഥികളെ നോക്കുകുത്തി ആക്കി സ്ഥിരം നിയമനം,കെൽട്രോണിൽ സ്ഥിരപ്പെടുത്തുന്നത് 296 താൽക്കാലിക ജീവനക്കാരെ,ഉത്തരവ് NewsThen പുറത്ത് വിടുന്നു

പി എസ് സി പരീക്ഷ എഴുതാൻ കാത്തിരിക്കുന്ന ഉദ്യോഗാർഥികൾക്ക്‌ ഇരുട്ടടി നൽകി വ്യവസായ വകുപ്പ്.പിൻവാതിൽ വഴി കെൽട്രോൺ എന്ന സംസ്ഥാന സർക്കാർ സ്ഥാപനം സ്ഥിരപ്പെടുത്തുന്നത് 296 താൽക്കാലിക ജീവനക്കാരെ.

ഇത് സംബന്ധിച്ച വ്യവസായ വകുപ്പിന്റെ ഉത്തരവ് NewsThen – ന് ലഭിച്ചു.സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.കെൽട്രോണിനെ കൂടാതെ അനുബന്ധ സ്ഥാപനങ്ങൾ ആയ കെ എസ് എ ഡി സി,കെ എ സി എൽ എന്നീ കമ്പനികളിലെ കരാർ ജീവനക്കാരെ കൂടി സ്ഥിരപ്പെടുത്തുന്നുണ്ട്.



ധനവകുപ്പിന്റെയും നിയമ വകുപ്പിന്റെയും പ്രത്യേക അനുമതിയോടെയാണ് ഉത്തരവിറങ്ങിയിരിക്കുന്നത്.2019 ഓഗസ്റ്റ് 31 ന് 10 വർഷം പൂർത്തിയായവർക്കാണ് സ്ഥിരം നിയമനം.

സ്റ്റേറ്റ് ഓഫ് കർണാടക വേഴ്സസ് ഉമാദേവി
എന്ന വിഖ്യാതമായ കേസിലെ 10.4.2006 ലെ സുപ്രീം കോടതി വിധിക്ക് വിരുദ്ധമായാണ് ഈ നിയമനങ്ങൾ.പൊതു സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങൾ എല്ലാവർക്കും അവസരസമത്വം ഉറപ്പുവരുത്തിക്കാണ്ട് മാത്രമാകണമെന്നും പിൻവാതിൽ നിയമനങ്ങൾ മേലിൽ നടത്താൻ പാടില്ലെന്നുമുള്ള സുപ്രീം കോടതി വിധിക്ക് പുല്ലുവില കല്പിച്ചുകൊണ്ടാണ് ഇപ്പോഴത്തെ സ്ഥിരപ്പെടുത്തൽ നിയമനങ്ങൾ.

Back to top button
error: